‘ഞാനുൾപ്പെടെയുള്ള സമൂഹം സുരക്ഷിതരായി നടക്കുന്നത് ഭാഗ്യം കൊണ്ടുമാത്രമാണ്’- പാർവതി ‘ഛപാകി’ന് പിന്തുണയുമായി പാർവതി

January 17, 2020

‘ ഛപാക് ‘ എന്ന സിനിമ വലിയ സ്വാധീനമാണ് പ്രേക്ഷകർക്കിടയിൽ സൃഷ്ടിച്ചത്.ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതമാണ് ‘ ഛപാക് ‘ പങ്കുവെച്ചത്. ദീപിക പദുകോൺ നായികയായി ചിത്രം വിജയം രചിച്ച് മുന്നേറുകയാണ്.

ഇപ്പോൾ ‘ ഛപാകിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി പാർവതി. സ്വന്തം അനുഭവവും ഒപ്പം പാർവതി പങ്കുവെച്ചു.

https://www.instagram.com/tv/B7Ym0W3F2QH/?utm_source=ig_web_copy_link

‘മാല്‍തിയുടെ യാത്രയോട് ഇത്രയും നീതി പുലർത്തിയതിന് ദീപികയോടും മേഘ്‌നയോടും നന്ദി പറയുന്നു. ലോകത്തുള്ള എല്ലാ പല്ലവിമാര്‍ക്കും മാല്‍തിമാര്‍ക്കും വേണ്ടി തുറന്നു പറയാന്‍ നമ്മള്‍ ബാദ്ധ്യസ്ഥരാണ്. ആസിഡ് ഇന്നും രാജ്യത്ത് സുലഭമാണ് . എല്ലാ വര്‍ഷവും നൂറുകണക്കിന് ജീവനുകളാണ് നമുക്ക് നഷ്ടമാകുന്നതെന്ന് മറക്കാതിരിക്കുക. ഞാനടക്കമുള്ളവര്‍ സുരക്ഷിതരായി നടക്കുന്നുണ്ടെങ്കില്‍ അത് ഭാഗ്യം കൊണ്ട് മാത്രമാണ്. അല്ലാതെ സുരക്ഷ ഉറപ്പുള്ളത് കൊണ്ടല്ല. നമുക്ക് നമ്മള്‍ മാത്രമേയുള്ളു.’പാർവതി പറയുന്നു.

Read More:‘ഉയരെ’ തന്നെയാണോ ‘ഛപാക്’?- ദീപിക പദുകോൺ വ്യക്തമാക്കുന്നു

സമാനമായ ആശയമായിരുന്നു പാർവതി നായികയായ ‘ഉയരെ’ പങ്കുവെച്ചത്. കാമുകന്റെ ഈഗോയ്ക്ക് മുന്നിൽ ആസിഡ് ആക്രമണം നേരിടേണ്ടി വന്ന പല്ലവിയായി പാർവതി മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ഒരു ജീവിതകഥ തന്നെയാണ് ദീപിക പദുകോണിലൂടെ ‘ഛപാക്’ അവതരിപ്പിച്ചതും.