റിലീസിനൊരുങ്ങി ധനുഷ് ചിത്രം ‘പട്ടാസ്’…

January 13, 2020

തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള താരമാണ് ധനുഷ്. താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് പട്ടാസ്. ധനുഷ് ഇരട്ട വേഷത്തിൽ എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. റിലീസിനൊരുങ്ങുന്ന ചിത്രം ജനുവരി 15 ന് തിയേറ്ററുകളിൽ എത്തും.

‘പട്ടാസ്’ എന്ന ചിത്രത്തില്‍ അച്ഛന്‍ കഥാപാത്രത്തെയും മകന്‍ കഥാപാത്രത്തെയുമാണ് ധനുഷ് അവതരിപ്പിക്കുന്നത്. ആര്‍ എസ് ദുരൈ സെന്തില്‍ കുമാറാണ് ചിത്രത്തിന്റെ സംവിധാനം. നിർവഹിക്കുന്നത്. സ്‌നേഹ, തെലുങ്ക് താരം മെഹ്‌റിന്‍ പിര്‍സദ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. സത്യ ജ്യോതി ഫിലിംസിന്റെ ബാനറില്‍ സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. വിവേക് മെര്‍വിനാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.

അസുരൻ, എന്നൈ നോക്കി പായും തോട്ട എന്നീ ചിത്രങ്ങൾക്ക് ശേഷം ധനുഷ് നായകനാകുന്ന പട്ടാസ് ജനുവരി 15ന് തീയറ്ററുകളിലേക്ക്. മുളകുപ്പാടം ഫിലിംസാണ് ചിത്രം കേരളത്തിലെ തീയറ്ററുകളിൽ എത്തിക്കുന്നത്.

Posted by Muyal Media on Sunday, 12 January 2020

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷനും ആകാംക്ഷയും സസ്പെന്‍സും നിറച്ചാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നതും.

അതേസമയം അസുരനാണ് ധനുഷിന്റേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം. മഞ്ജുവാര്യർ ധനുഷിന്റെ നായികയായി എത്തിയ ചിത്രത്തിനും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. മഞ്ജുവിന്റെ തമിഴ് അരങ്ങേറ്റ ചിത്രമെന്ന പ്രത്യേകതയും അസുരനുണ്ട്.