“ഞാന്‍ ഇപ്പോഴും എന്നെ നടനായി കാണുന്നു”; തന്നിലെ നടനെയും സംവിധായകനെയുംകുറിച്ച് പൃഥ്വിരാജ്
ചലച്ചിത്ര രംഗത്ത് നടനായും സംവിധായകനായും നിര്‍മാതാവായും ശ്രദ്ധ നേടുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. ഒരു അഭിമുഖത്തിനിടെ തന്നിലെ നടനെയും സംവിധായകനെയും കുറിച്ച് താരം പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു. അടിസ്ഥാനപരമായി താന്‍ ഒരു നടനാണെന്നും താല്പര്യമുണ്ടെങ്കില് പോലും ഒന്നിനു പുറമെ ഒന്നായി സിനിമകള്‍ സംവിധാനം ചെയ്യാന്‍ സാധിക്കില്ലെന്നും പൃത്വിരാജ് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
‘ഞാന്‍ ഇപ്പോഴും എന്നെ നടനായി കാണുന്നു. മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ ഞാന്‍ ചെയ്യുന്ന കാര്യമാണ് സംവിധാനം എന്നത്. ഒരിക്കലും 50 സിനിമകള്‍ സംവിധാനം ചെയ്ത സംവിധായകന് എന്ന പേരില്‍ ഞാന്‍ അറിയപ്പെടാന്‍ പോകുന്നില്ലെന്നും എനിക്കറിയാം. എന്നാല്‍ ഇടയ്ക്ക് ഞാന്‍ ആഗ്രഹിക്കുന്ന സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്യും. എന്നാല്‍ എമ്പുരാന് ശേഷമായിരിക്കും കൂടുതല്‍ സംവിധാനത്തെക്കുറിച്ച് ചിന്തിക്കുക’: പൃഥ്വിരാജ് സുകുമാരന്‍ അഭിമുഖത്തില്‍ പറഞ്ഞു.
പൃഥ്വിരാജ് സംവിധാനം നിര്‍വഹിച്ച ‘ലൂസിഫര്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘എമ്പുരാന്’. 2021 അവസാനത്തോടെയായിരിക്കും എമ്പുരാന് തുടക്കംകുറിക്കുക.
Read more: സ്റ്റൈലിഷ് ലുക്കില്‍ ദീപിക പദുക്കോണ്‍; ഫാഷന്‍ലോകത്ത് ശ്രദ്ധ നേടി ചിത്രങ്ങള്‍
അതേസമയം ‘ഡ്രൈവിങ് ലൈസന്‍സ്’ ആണ് പൃഥ്വിരാജ് നായകനായി അവസാനമായി തിയേറ്ററുകളില്‍ എത്തിയ ചിത്രം. ജീന്‍ പോള്‍ ലാല്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സച്ചിയാണ് ‘ഡ്രൈവിങ് ലൈസന്‍സ്’ എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്സിനൊപ്പം മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ സഹ നിര്‍മാതാവാണ്. ആഡംബരകാറുകളോട് അതിയായ പ്രിയമുള്ള ഒരു സൂപ്പര്‍ സ്റ്റാറായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിലെത്തുന്നു. അലക്സ് ജെ പുളിക്കലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. രതീഷ് രാജാണ് എഡിറ്റര്‍.