‘ആ തിരക്കഥയാണ് എന്നെ സംവിധായകനാക്കിയത്’- പ്രിയദർശൻ
മലയാള സിനിമയിൽ ഹിറ്റുകൾ സൃഷ്ടിച്ച് ബോളിവുഡിലും വെന്നിക്കൊടി പാറിച്ച സംവിധായകനാണ് പ്രിയദർശൻ. ഒരു ഇടവേളയോടെയാണ് അദ്ദേഹം സിനിമയെ സമീപിക്കുന്നത്. ഇപ്പോൾ ‘മരയ്ക്കാർ, അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയുടെ തിരക്കിലാണ് പ്രിയദർശൻ. താൻ സിനിമയിലേക്ക് എത്തിയത് ഒരു ഇന്‍സ്റ്റിട്യൂഷനിലും പഠിച്ചിട്ടല്ലെന്നു വ്യക്തമാക്കുകയാണ് പ്രിയദർശൻ.
സിനിമ ആരും പഠിപ്പിച്ചതല്ലെന്നും സിനിമകൾ കണ്ടുപഠിച്ചതാണെന്നും പ്രിയദർശൻ പറയുന്നു. ഒരു ഇന്‍സ്റ്റിട്യൂട്ടിലും പോയി പഠിച്ചിട്ടുമില്ല, ആരുടേയും അസിസ്റ്റന്റ്റ് ആയി പ്രവർത്തിച്ചിട്ടുമില്ല. പി എൻ മേനോന്റെ ‘ഓളവും തീരവും’ എന്ന തിരക്കഥ വായിച്ചതിലൂടെയാണ് സിനിമയിലേക്ക് എത്തുന്നതും ഒരു സംവിധായകനായി മാറുന്നതും.
സിനിമകൾ കണ്ടുപഠിച്ചതിനാൽ തന്നെ സംവിധാനം ചെയ്ത ആദ്യകാല ചിത്രങ്ങളിൽ ഈ സ്വാധീനം വ്യക്തമാണെന്ന് പ്രിയദർശൻ പറയുന്നു. എന്നാൽ ‘ആര്യൻ’,’കാലാപാനി’, ‘കാഞ്ചിവരം’,’ഒപ്പം’ ഒന്നും അത്തരത്തിലുള്ളതല്ല എന്നും പ്രിയദർശൻ പറയുന്നു.
Read More:യദർശൻ വീണ്ടും ബോളിവുഡിലേക്ക്; 16 വർഷം മുൻപിറങ്ങിയ സിനിമയ്ക്ക് രണ്ടാം ഭാഗം
അതേസമയം, നീണ്ട ഇടവേളയ്ക്ക് ശേഷം പ്രിയദർശൻ ബോളിവുഡ് സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്നു. 2003 ൽ റിലീസ് ചെയ്ത ‘ഹംഗാമ’ എന്ന ചിത്രത്തിനു രണ്ടാം ഭാഗമൊരുക്കിയാണ് പ്രിയദർശൻ വീണ്ടും ബോളിവുഡിലേക്ക് കടക്കുന്നത്. ‘പൂച്ചക്കൊരു മൂക്കുത്തി’ എന്ന മലയാള സിനിമയുടെ റീമേയ്ക്ക് ആയിരുന്നു ‘ഹംഗാമ’.