മമ്മൂട്ടിയുടെ ഷൈലോക്കിന് വേണ്ടി ഗോപി സുന്ദറിന്റെ മാസ്സ് ബിജിഎം

January 10, 2020

ഒരു ബിജിഎം കേട്ടാല്‍ മതി പലപ്പോഴും ആ സിനിമയുടെ പേര് മനസ്സിലേക്ക് ഓടിയെത്താന്‍. നായകനെ അടയാളപ്പെടുത്തുന്നതിലും ഓരോ സിനിമയിലെയും ബിജിഎം വലിയ പ്രാധാന്യം വഹിക്കുന്നു. ചലച്ചിത്രലോകത്ത് ശ്രദ്ധ നേടുകയാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ഷൈലോക്ക് എന്ന ചിത്രത്തിന്റെ ബിജിഎം. ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ ആണ് . അജയ് വാസുദേവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ്- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് ഷൈലോക്കിന്. മാസ് എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് ‘ഷൈലോക്ക്’.

ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. ‘ഷൈലോക്ക്’ എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രത്തങ്ങളുടെ സ്വഭാവമാണ് നായകകഥാപാത്രത്തിന്. ഈ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പിശുക്കനായ പലിശക്കാരനാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം. പാവപ്പെട്ട ഒരാളാണ് നായക സ്വഭാവമുള്ള കഥാപാത്രം. തമിഴ് നടന്‍ രാജ് കിരണ്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വില്ലന്റെ പേരാണ് ചിത്രത്തിന് ഇട്ടിരിക്കുന്നതെന്നും മമ്മൂട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. കലാഭവന്‍ ഷാജോണും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു.

Read more: സ്നേഹം നിറച്ച് അനുഗ്രഹീതൻ ആന്റണിയിലെ ഗാനം

ഗോപി സുന്ദറാണ് ഈ സിനിമയ്ക്കു വേണ്ടി സംഗീതം ഒരുക്കുന്നത്. ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അതേസമയം തമിഴ് നടന്‍ രാജ് കിരണ്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഷൈലോക്കിനുണ്ട്. മീനയാണ് ചിത്രത്തില്‍ നായിക കഥാപാത്രമായെത്തുന്നത്. തമിഴകത്തും ചിത്രം റിലീസിനെത്തുന്നുണ്ട്. തമിഴില്‍ ചിത്രത്തിന്റെ പേര് ‘കുബേരന്‍’ എന്നാണ്.

Am on my way ❤️👍

Posted by Gopi Sunder on Thursday, 9 January 2020