പൗരത്വ ഭേദഗതി നിയമത്തിന് ഇടക്കാല സ്റ്റേ ഇല്ല: സുപ്രിം കോടതി
പൗരത്വ നിയമ ഭേദഗതിക്കെതിരെ സമർപ്പിച്ച ഹർജികൾ ഇന്ന് സുപ്രിം കോടതി പരിഗണിക്കുന്നു. 144 ഹർജികളാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുൻപാകെയെത്തിയത്. അതേസമയം കേരളത്തിന്റെ ഹർജി ഇന്ന് പരിഗണിക്കില്ലെന്നാണ് സൂചന.
മൊത്തം 144 ഹർജികളാണ് സുപ്രിം കോടതിക്ക് ലഭിച്ചത്. അതിൽ 60 ഹർജികൾ ഇന്ന് പരിഗണിക്കും. 84 ഹർജികൾക്ക് നാലാഴ്ചത്തെ സമയം കോടതി ആവശ്യപ്പെട്ടു.
അറ്റോണി ജനറലിന്റെ ആവശ്യപ്രകാരം കേന്ദ്ര സർക്കാരിന് നാലാഴ്ചത്തെ സമയം സുപ്രിം കോടതി നൽകിയതായി സൂചന. അസാം വിഷയത്തിൽ പ്രത്യേക വിധി കേൾക്കുന്നതിനായും സുപ്രിം കോടതി അനുമതി നൽകി.
അതോടൊപ്പം ഹൈക്കോടതികൾ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികൾ കേൾക്കേണ്ടതില്ലെന്നും സുപ്രിം കോടതി അറിയിച്ചു.
ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ, ജസ്റ്റിസുമാരായ എസ് അബ്ദുൽ നസീർ, സഞ്ജീവ് ഖന്ന എന്നിവർ അടങ്ങുന്ന ബെഞ്ചാണ് ഹർജി കേൾക്കുന്നത്.