‘എല്ലാവർക്കും ട്വന്റി ട്വന്റി ഗംഭീരമാകട്ടെ’- കോലിക്കൊപ്പം അനുഷ്കയുടെ പുതുവർഷ ആശംസ

January 1, 2020

ആഘോഷങ്ങളും ആശംസകളും കൊണ്ട് നിറയുകയാണ് 2020. പുതിയൊരു ദശാബ്ദത്തെ ആഘോഷപൂർവമാണ് എല്ലാവരും വരവേൽക്കുന്നത്. അനുഷ്ക ശർമയും വിരാട് കോലിയും പുതുവർഷം ആശംസിച്ചത് അൽപ്പം നേരത്തെയാണ്. ഇരുവരും മഞ്ഞുമലയിൽ നിന്നുള്ള ഒരു വീഡിയോ പങ്കുവെച്ചാണ് ആശംസ അറിയിച്ചത്.

എല്ലാവരും നല്ലൊരു ട്വന്റി ട്വന്റി ആകട്ടെ എന്നാണ് അനുഷ്ക ആശംസിച്ചത്. ക്രിസ്മസും പുതുവർഷവും തിരക്കുകൾ മാറ്റിവെച്ച് ഇരുവരും യാത്രകളിൽ ആയിരുന്നു.

ഇത്തവണ വളരെ വ്യത്യസ്തമായാണ് വിരാട് കോലി ക്രിസ്മസ് ആഘോഷമാക്കിയത്. ഷെൽട്ടർ ഹോമിലെ കുട്ടികൾക്ക് മുന്നിൽ സാന്റായായി എത്തിയ വിരാട് എല്ലാ കുട്ടികൾക്കും അവർ ആഗ്രഹിച്ച സമ്മാനങ്ങൾ നൽകി.

ഒടുവിൽ മുഖംമൂടി മാറ്റിയപ്പോൾ കുട്ടികൾ സന്തോഷത്തോടെ ഓടിവന്നു വിരാടിനെ കെട്ടിപിടിക്കുന്നതായിരുന്നു വീഡിയോ. സ്റ്റാർ സ്പോർട്സ് ആയിരുന്നു ഈ വീഡിയോ പുറത്ത് വിട്ടത്.