ശരീരഭാരം കുറയ്ക്കാൻ വെള്ളംകുടി ശീലമാക്കാം
ഇന്നത്തെ ജീവിത സാഹചര്യത്തിൽ പലരെയും അലട്ടുന്ന ഒന്നാണ് ശരീരഭാരം ക്രമാതീതമായി വർധിക്കുന്നത്. ക്രമമില്ലാതെ ഭക്ഷണം കഴിക്കുന്നതിലൂടെ അമിതമായി ശരീരത്തിൽ കൊഴുപ്പടിയുന്നു. വണ്ണം കുറയ്ക്കാൻ നിരവധി മാർഗങ്ങൾ സ്വീകരിച്ച് പരാജയപ്പെട്ടവരാണ് നിങ്ങളെങ്കിൽ ഇനി കുറച്ച് ചൂടുവെള്ളം കുടിച്ചു നോക്കു, നല്ല മാറ്റം ഉണ്ടാവും.
ജലത്തിന് ശരീരത്തിൽ ചെയ്യാവുന്ന ഒരുപാട് മാജിക്കുകൾ ഉണ്ട്. അതിലൊന്നാണ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു എന്നത്. എങ്ങനെയാണു ചൂട് വെള്ളം കുടിച്ച് ശരീരഭാരം കുറയ്ക്കുക എന്ന് നോക്കാം.
ചൂടുവെള്ളത്തിനു കൊഴുപ്പിനെ നിയന്ത്രിക്കാൻ സാധിക്കും. കൂടിയ തോതിൽ ജലാംശമുള്ള ശരീരം പേശികളേയും അവയവങ്ങളേയും വേഗത്തിൽ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്നു. അതുകൊണ്ടു തന്നെ ശരീരത്തിലെ കലോറി കത്തിച്ച് കളയാൻ ചൂട് വെള്ളം കൊണ്ട് സാധിക്കും. അതിനാൽ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ദിവസേന ഭക്ഷണത്തിനു മുൻപായി, ഏകദേശം പതിനഞ്ചു മിനിറ്റെങ്കിലും മുൻപായി ചൂട് വെള്ളം കുടിക്കുക.
Read also: ജനുവരി 30, മഹാത്മാഗാന്ധിയുടെ സ്മരണയില് രക്തസാക്ഷിത്വ ദിനം
കലോറി ഏതാണ്ട് 13 % വരെ കുറയ്ക്കാൻ ചൂടുവെള്ളത്തിനു സാധിക്കും. ഭക്ഷണത്തിന് മുൻപ് വെള്ളം കുടിച്ചാൽ ഭക്ഷണം അമിതമായി കഴിക്കാനുള്ള തോന്നലും ഇല്ലാതാവും. ഇത് ശരീരഭാരത്തെ നിയന്ത്രിക്കാൻ സഹായിക്കും. എന്നാൽ ഭക്ഷണം കഴിക്കുന്നതിനിടെയുള്ള വെള്ളം കുടിക്കൽ പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്.
അതോടൊപ്പം തണുത്ത വെള്ളം സ്ഥിരമായി കുടിക്കുന്നത് ശരീരത്തെ പ്രതികൂലമായി ബാധിക്കും. ആയൂർവേദ പഠനങ്ങൾ പ്രകാരം ശരീരത്തിന്റെ ആന്തരീക താപനില 98 ഡിഗ്രി സെൽഷ്യസ് ആണ്. അതുകൊണ്ടുതന്നെ ഭക്ഷണവും മറ്റ് പോഷകങ്ങളും ആഗീരണം ചെയ്യപ്പെടുന്നതിന് അനുയോജ്യമായ താപനിലയിലുള്ള വെള്ളം കുടിയ്ക്കണം. തണുത്ത വെള്ളം കുടിയ്ക്കുന്നതിലൂടെ താപനില ഉയർത്താൻ ശരീരത്തിന് വളരെയധികം പണിപ്പെടേണ്ടിവരും. ഇത് അനാവശ്യ ഊർജ നഷ്ടത്തിന് കാരണമാകുന്നു.