അമിത് ചക്കാലക്കല്‍ നായകനായി ‘യുവം’; ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍

January 25, 2020

അമിത് ചക്കാലക്കല്‍ നായകനായി പുതിയ ചിത്രം ഒരുങ്ങുന്നു. ‘യുവം’ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മലയാളികളുടെ പ്രിയതാരം ജയസൂര്യയാണ് ഫസ്റ്റ്‌ലുക്ക് ആരാധകര്‍ക്കായി പങ്കുവെച്ചത്. പിങ്കു പീറ്റര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘യുവം’.

അമിത് ചക്കാലക്കലിന് പുറമെ ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രന്‍, നിര്‍മല്‍ പാലാഴി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി മക്കോറയാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്.

Read more: സദസ്സിലിരുന്ന സിസ്റ്ററിനെ ഉദ്ഘാടന വേദിയിലേക്ക് ക്ഷണിച്ചു; ഒരുമിച്ച് തിരി കൊളുത്തി മമ്മൂട്ടി: ഹൃദ്യം ഈ വീഡിയോ

ഗോപി സുന്ദര്‍ ആണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണന്‍ ആണ് ഗാനരചയിതാവ്. ജോണ്‍ കുട്ടി എഡിറ്റിംഗും സജിത്ത് പുരുഷന്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ഈ വര്‍ഷം ‘യുവം’ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

All the best Team " YUVAM" ❤️❤️❤️

Posted by Jayasurya on Friday, 24 January 2020