അഞ്ച് വയസ്സിനുള്ളില്‍ 14 രാജ്യങ്ങള്‍; ലോകം ചുറ്റിക്കറങ്ങുന്ന കുഞ്ഞു സഞ്ചാരി: വീഡിയോ

February 22, 2020

യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ എറെയാണ്. ഭാഷയുടേയും ദേശത്തിന്‍റേയും അതിര്‍വരമ്പുകള്‍ ഭേദിച്ച് പലരും യാത്ര ചെയ്യുന്നു. യാത്രാ പ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ഒരു കുഞ്ഞു സഞ്ചാരി. സെലിന്‍ എന്നാണ് പേര്. പ്രായം വെറും അഞ്ച് വയസ്സ്. ഈ പ്രായത്തിനുള്ളില്‍ 14 രാജ്യങ്ങളാണ് സെലിന്‍ സന്ദര്‍ശിച്ചത്.

യാത്രകള്‍ ഏറെ ഇഷ്ടമാണ് ഈ കൊച്ചു സഞ്ചാരിക്ക്. ഒമ്പത് മാസം പ്രായമുള്ളപ്പോള്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്നും ചിക്കാഗോയിലേക്കുള്ളതായിരുന്നു സെലിന്റെ ആദ്യ വിമാനയാത്ര. ചെറുപ്പം മുതല്‍ക്കേ യാത്രയെ ഈ മിടുക്കി ഇഷ്ടപ്പെട്ടുതുടങ്ങിയിരിക്കുന്നു. ആറ് ഭൂഖണ്ഡങ്ങളിലെ 14 രാജ്യങ്ങളാണ് സെലിന്‍ ഇതിനോടകം സന്ദര്‍ശിച്ചിരിക്കുന്നത്.

Read more: യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായ് തലയെടുപ്പോടെ ജടായു പാറ

വിമാന യാത്രയില്‍ താന്‍ വരച്ച ചിത്രങ്ങള്‍ക്ക് നിറം നല്‍കാനാണ് സെലിന് കൂടുതല്‍ ഇഷ്ടം. നീര്‍ഘദൂര വിമാനയാത്രകളില്‍ താന്‍ വരച്ച മഴവില്ലിന്റെ ചിത്രങ്ങള്‍ക്ക് സെലിന്‍ നിറം നല്‍കുന്നു. മാതാപിതാക്കളായ റിയാന്‍ കാള്‍സണിനും ഷോന കാള്‍സണിനുമൊപ്പമാണ് ഈ മിടുക്കിയുടെ യാത്രകള്‍. ഓരോ കുഞ്ഞു യാത്രകള്‍പ്പോലും സെലിന്‍ ഏറെ ആസ്വദിക്കാറുണ്ടെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.

ബ്രസീല്‍, ന്യൂസീലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, യുറോപ്പ് തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം സെലിന്‍ സന്ദര്‍ശിച്ചുകഴിഞ്ഞു. ഫ്രാന്‍സിലെ പാരിസ് ആണ് സെലിന്റെ ഇഷ്ട സ്ഥലം. യാത്രകള്‍ സെലിന് മികച്ച അനുഭവം സമ്മാനിക്കുമെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.

Get inspired to take a family trip this year from Celine, one of our youngest MileagePlus Premier members

American workers let 768 million vacation days go unused in 2018. Today, National Plan for Vacation Day, is a day to encourage Americans to plan time off.Get inspired to take a family trip this year from Celine, one of our youngest MileagePlus Premier members, who recently checked the box on continent number six on our inaugural flight to Cape Town. #PlanAVacationDay

Posted by United on Tuesday, 28 January 2020