എ പി ജെ അബ്‌ദുൾ കലാമിന്റെ ജീവിതം സിനിമയാകുന്നു

February 10, 2020

ഇന്ത്യയുടെ മിസൈൽമാൻ എന്നറിയപ്പെടുന്ന മുൻ രാഷ്‌ട്രപതി എ പി ജെ അബ്‌ദുൾ കലാമിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. മധുർ ഭണ്ഡാർക്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘എ പി ജെ അബ്‌ദുൾ കലാം; ദി മിസൈൽ മാൻ’ എന്നാണ് ചിത്രത്തിന്റെ പേര്.

പരേഷ് റാവൽ ആണ് അബ്‌ദുൾ കലാമിന്റെ വേഷത്തിൽ എത്തുന്നത്. കേന്ദ്ര വാർത്താവിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കർ ആണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശിപ്പിച്ചത്.

Read More:ഓസ്കർ വേദിയിൽ കൊറിയൻ ഭാഷയിൽ സംസാരിച്ച് ‘പാരസൈറ്റ്’ സംവിധായകൻ- വിമർശനങ്ങളെ പ്രതിരോധിച്ച് സിനിമ പ്രേമികൾ

മറ്റ് അഭിനേതാക്കൾ ആരാണെന്ന് വ്യക്തമായിട്ടില്ല. കഠിനാധ്വാനം ചെയ്ത് ഉയരങ്ങളിലേക്ക് പറന്ന ഒരു മനുഷ്യന്റെ കഥ എന്നാണ് പോസ്റ്റർ പ്രകാശന വേളയിൽ പ്രകാശ് ജാവേദ്കർ പറഞ്ഞത്.