‘എവിടെടോ തെളിവ്?’ – ‘ഫോറൻസിക്’ ട്രോളുമായി അജു വർഗീസ്

February 27, 2020

ത്രില്ലർ സിനിമകളുടെ കാലമാണ് മലയാള സിനിമയിൽ. ‘അഞ്ചാം പാതിര’യും ‘അന്വേഷണ’വും ഉയർത്തിയ ആവേശത്തിൽ റിലീസിന് ഒരുങ്ങുകയാണ് ‘ഫോറൻസിക്’. ടോവിനോ തോമസ്, മംമ്ത മോഹൻദാസ് എന്നിവർ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഫോറൻസിക്.

ഇപ്പോൾ സിനിമയിൽ നിന്നുള്ള ഒരു ചിത്രം രസകരമായ അടിക്കുറുപ്പോടെ പങ്കുവെച്ചിരിക്കുകയാണ് അജു വർഗീസ്. ഫെബ്രുവരി 28ന് ആണ് ചിത്രത്തിന്റെ റിലീസ്.

‘ടോവിനോ തോമസ്: മാഡം, ദേ അങ്ങോട്ട് നോക്കിയേ ഒരു തെളിവല്ലേ അത്..

മംമ്ത മോഹൻദാസ്: നടു വളഞ്ഞൊടിഞ്ഞു, എവിടെടോ തെളിവ്??
റോണി ഡേവിഡ്: മ്മ് മ്മ് കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്’

ചിത്രത്തിന് എല്ലാവിധ ആശംസകളും അജു വർഗീസ് നേരുന്നുമുണ്ട്.

നവാഗതരായ അനസ് ഖാൻ, അഖിൽ പോൾ എന്നിവരാണ് ‘ഫോറൻസിക്’ ഒരുക്കുന്നത്. ടോവിനോ തോമസിനൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. പതിനേഴോളം ബാലതാരങ്ങളാണ് അഭിനയിക്കുന്നത്. അനസ് ഖാനും അഖിൽ പോളുമാണ് തിരക്കഥ ഒരുക്കുന്നത്. സാമുവൽ ജോൺ കാട്ടൂക്കാരൻ എന്ന ഫോറൻസിക് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ടൊവിനോ തോമസ് എത്തുന്നത്.

അഖില്‍ ജോർജ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീത സംവിധാനം ജെയ്ക്‌സ് ബിജോയ്.
നെവിസ് സോവ്യര്‍, സിജു മാത്യു എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Read More:രസികന്‍ ഭാവങ്ങളുമായി മമ്മൂട്ടി; ശ്രദ്ധേയമായി ഡബ്ബിങ് വീഡിയോ

‘എടക്കാട് ബറ്റാലിയൻ 06’നു ശേഷം ടൊവിനോ നായകനായി എത്തുന്ന ചിത്രമാണ് ‘ഫോറൻസിക്’. സിനിമ ഒരു സയൻസ് ത്രില്ലർ ജോണറിലുള്ളതാണ്.