അമ്പത് കോടി ക്ലബില്‍ ഇടം നേടി ‘അഞ്ചാം പാതിര’; സന്തോഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

February 4, 2020

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘അഞ്ചാം പാതിര’ അമ്പത് കോടി ക്ലബില്‍ ഇടം നേടി. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. മിഥുന്‍ മാനുവല്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ‘അഞ്ചാം പാതിര’ അമ്പത് കോടി ക്ലബില്‍ ഇടം നേടിയതിന്റെ സന്തോഷം കുഞ്ചാക്കോ ബോബന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.

മികച്ച ഒരു കുറ്റാന്വേഷണ സിനിമയാണ് ‘അഞ്ചാം പാതിര’. അന്‍വര്‍ ഹുസൈന്‍ എന്നാണ് ‘അഞ്ചാം പാതിര’യില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ക്രിമിനോളജിസ്‌റ് ആണ് ഈ കഥാപാത്രം. ഒരു ഇന്‍ ആന്‍ഡ് ഔട്ട് പോലീസ് ഫിക്ഷന്‍ ആണ് ‘അഞ്ചാം പാതിര’.

Read more: സ്റ്റാറായി ആസിഫ് അലിയുടെ ജീവിതത്തിലെ മാലാഖ; സമയുടെ ഡാന്‍സിന് കയ്യടിച്ച് സോഷ്യല്‍മീഡിയ: വീഡിയോ

കുഞ്ചാക്കോ ബോബനു പുറമെ, ഉണ്ണിമായ, ഇന്ദ്രന്‍സ്, രമ്യ നമ്പീശന്‍, ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ആഷിഖ് ഉസ്മാനാണ് അഞ്ചാം പാതിരായുടെ നിര്‍മാണം നിര്‍വഹിക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സുഷിന്‍ ശ്യാം ആണ് സംഗീതമൊരുക്കുന്നത്.