ഇത് തള്ളല്ല, ശരിക്കും സത്യമാണ്; ശ്രദ്ധനേടി അയ്യപ്പനും കോശിയിലെ ഒരു രംഗം, വീഡിയോ

February 12, 2020

ആക്ഷനും ആവേശവും നിറച്ച് തിയേറ്ററിൽ എത്തി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും ഒന്നിച്ചെത്തിയ ചിത്രത്തിന്റെ സക്‌സസ് ടീസർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ആക്ഷനും ആവേശവും നിറച്ച സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത് സച്ചിയാണ്.

അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പനായാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ ബിജു മേനോന്‍ എത്തുന്നത്. പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശിയായ് പൃഥ്വിരാജും ചിത്രത്തിലെത്തുന്നു. അതേസമയം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ അനാര്‍ക്കലി എന്ന ചിത്രത്തിന് ശേഷം സച്ചി- ബിജു മേനോന്‍- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ‘അയ്യപ്പനും കോശിയും’ എന്ന സിനിമയ്ക്കുണ്ട്.

മലയാള സിനിമയ്ക്ക് പൃഥ്വിരാജിനെ സമ്മാനിച്ച സംവിധായകന്‍ രഞ്ജിത്തും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ അച്ഛനായാണ് രഞ്ജിത് എത്തുന്നത്. രഞ്ജിത് എഴുതി സംവിധാനം നിര്‍വഹിച്ച ‘നന്ദനം’ എന്ന ചിത്രത്തിലൂടെയായിരുന്നു പൃഥ്വിരാജിന്റെ ചലച്ചിത്രപ്രവേശനം. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് അഭിനയിക്കുകയാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍.

ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അന്നാ രേഷ്മാരാജന്‍, സിദ്ദിഖ്, അനുമോഹന്‍, ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, തരികിട സാബു, ഷാജു ശ്രീധര്‍, ഗൗരി നന്ദ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നു.