‘ആ വേഷം ഞാൻ ചോദിച്ച് വാങ്ങിയതാണ്’- ദുൽഖർ സൽമാൻ

February 12, 2020

മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് അനൂപ് സത്യൻ ചിത്രം ‘വരനെ ആവശ്യമുണ്ട്’. ദുൽഖർ സൽമാൻ, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിൽ നിർമാതാവായി എത്തിയ താൻ ബീപീഷ് പി എന്ന വേഷം ചോദിച്ച് വാങ്ങിയതാണെന്നു പറയുന്നു.

കൊച്ചിയിൽ സിനിമയുടെ പ്രചരണാർത്ഥം നടന്ന പ്രസ് മീറ്റിലാണ് ദുൽഖർ സൽമാൻ വേഷം ചോദിച്ച് വാങ്ങിയതാണെന്നു തുറന്നു പറഞ്ഞത്. കഥ കേട്ട് കഴിഞ്ഞപ്പോൾ ഈ വേഷത്തിലേക്ക് ആരെയാണ് കാസ്റ്റ് ചെയ്യുന്നതെന്നും താൻ അഭിനയിക്കട്ടെ എന്ന് ചോദിക്കുകയായിരുന്നുവെന്നും ദുൽഖർ സൽമാൻ പറയുന്നു.

‘വിക്രമാദിത്യൻ’ എന്ന ലാൽ ജോസ് ചിത്രത്തിൽ അനൂപ് സത്യൻ അസിസ്റ്റന്റ് ആയിരുന്നു. അന്ന് തന്നെ ആദ്യ ചിത്രം ചെയ്യുമ്പോൾ പറയണമെന്ന് പറഞ്ഞിരുന്നു. സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഒരു കുടുംബമായിരുന്നു ഞങ്ങൾ.’

Read More:‘ആ മനുഷ്യൻ താരത്തിനപ്പുറം സ്നേഹമാകുന്നത് കണ്ട ദിവസം’; ശ്രദ്ധനേടി ചന്ദുനാഥിന്റെ ഫേസ്ബുക്ക് കുറിപ്പ്

വളരെ സ്നേഹത്തോടെ എല്ലാവരും ചെയ്ത സിനിമയിണിതെന്നും അങ്ങനെ സിനിമയുടെ പ്രചരണാർത്ഥം പ്രസ് മീറ്റിന് വരാറില്ലെന്നും ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിന്റെ വിജയം വളരെ സന്തോഷം നൽകുന്നതുകൊണ്ടാണ് വന്നതെന്നും ദുൽഖർ സൽമാൻ വ്യക്തമാക്കി. ദുൽഖർ സൽമാനൊപ്പം കല്യാണിയും അനൂപ് സത്യനും മറ്റ് അണിയറ പ്രവർത്തകരും പ്രസ് മീറ്റിൽ പങ്കെടുത്തു.