‘നസ്രിയക്കൊപ്പമുള്ള ആ സീൻ ഞാൻ ചോദിച്ച് വാങ്ങിയതാണ്’- ഫഹദ് ഫാസിൽ
മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ് ‘ട്രാൻസ്’. ഫഹദ് ഫാസിലിന്റെ കരിയർ ബെസ്റ്റ് ചിത്രമെന്നാണ്’ട്രാൻസി’നെ ആരാധകർ വിലയിരുത്തുന്നത്. വിവാഹ ശേഷം ഫഹദ് ഫാസിലും നസ്രിയയും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ്’ട്രാൻസ്’.അമൽ നീരദിനോട് തനിക്കും നസ്രിയക്കുമായി ഒരു രംഗം ചോദിച്ചു വാങ്ങിയിരുന്നുവെന്ന് വ്യക്തമാക്കുകയാണ് ഫഹദ് ഫാസിൽ.
‘എന്നോടു പറയുന്നതിനു മുമ്പേ നസ്രിയയോട് അന്‍വര്‍, ട്രാന്‍സിലെ എസ്തര്‍ ലോപസിനെ അവതരിപ്പിച്ചിരുന്നു. ഞാന്‍ ആവേശത്തോടെ ചെയ്യുന്ന കഥാപാത്രങ്ങള്‍ പോലെ തന്നെ ആവേശകരമെന്നു തോന്നുന്നവ നസ്രിയയും സ്വീകരിക്കണമെന്നാണ് എന്റെ ആഗ്രഹം. നസ്രിയയുമായുള്ള എന്റെ സ്ലോ മോഷന്‍ സീന്‍ പോലും ഞാനും നസ്രിയയും അമലിനോട് ചോദിച്ചു വാങ്ങിച്ചതാണ്. അമല്‍ ഷൂട്ട് ചെയ്യുന്ന സിനിമയില്‍ സ്ലോ മോഷനില്‍ നടക്കുകയെന്ന് പറഞ്ഞാല്‍,ഇറ്റ്‌സ് റിയലി എക്‌സൈറ്റിങ്.’- ഫഹദ് പറയുന്നു.
ഫഹദിനും നസ്രിയയ്ക്കും പുറമെ ചെമ്പൻ വിനോദ്, സൗബിൻ സാഹിർ, വിനായകൻ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ,ഗൗതം മേനോൻ തുടങ്ങി നിരവധി താരനിരകൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
നാല് ഷെഡ്യൂളുകളിലായി രണ്ട് വർഷത്തിലധികം ചിത്രീകരണം നീണ്ടുനിന്ന ചിത്രമാണ്’ട്രാൻസ്’ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ ഫഹദ് ഫാസിൽ നായകനായെത്തുന്ന അൻവർ റഷീദ് ചിത്രം ‘ട്രാൻസ്’ തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരിക്കുമെന്ന് ഫഹദ് നേരത്തെ അറിയിച്ചിരുന്നു. കന്യാകുമാരി സ്വദേശിയായ വിജു പ്രസാദ് എന്ന മോട്ടിവേഷൻ സ്പീക്കറുടെ റോളിലാണ് ഫഹദ് ചിത്രത്തിൽ എത്തുന്നത്. വിജു പ്രസാദിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.