അച്ഛനും മകനും മരുമകനും ഒന്നിക്കുന്ന അപൂർവ സംഗമം- ചിത്രം ‘Tസുനാമി’
അച്ഛന്റെയും മകന്റെയും അപൂർവ സംഗമത്തിന് വഴിയൊരുക്കിയിരിക്കുകയാണ് സിനിമ. ലാലും മകൻ ലാൽ ജൂനിയറുമാണ് ‘Tസുനാമി’ എന്ന ചിത്രത്തിനായി ഒന്നിക്കുന്നത്. ലാൽ തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലാൽ ജൂനിയറാണ്. ഇനിയുമൊരു കൗതുകം കൂടി ‘Tസുനാമി’ക്ക് ഉണ്ട്. ചിത്രം നിർമിക്കുന്നത് ലാലിൻറെ മരുമകൻ അലൻ ആന്റണിയാണ്.
പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് അലൻ ആന്റണി ചിത്രം നിർമിക്കുന്നത്. 2016ൽ റിലീസ് ചെയ്ത ദിലീപ് ചിത്രം ‘കിംഗ് ലയർ’ ആണ് ഏറ്റവുമൊടുവിൽ ലാൽ തിരക്കഥയെഴുതിയത്. സിദ്ദിഖ് ആയിരുന്നു സംവിധാനം.
Read More:കാലിടറാതെ ജനഹൃദയങ്ങള്‍ ‘തൂത്തുവാരിയ’ ആംആദ്മി പാര്‍ട്ടിയും അരവിന്ദ് കേജ്രിവാളും…
‘Tസുനാമി’യുടെ പൂജ ബുധനാഴ്ച രാവിലെ ഇടപ്പള്ളി പള്ളിയിൽ നടക്കും. ലാൽ ജൂനിയർ സംവിധാനം ചെയ്ത് പൃഥ്വിരാജ്- സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ടിലെത്തിയ ‘ഡ്രൈവിംഗ് ലൈസൻസ്’ മികച്ച അഭിപ്രായം നേടിയിരുന്നു.