ദുബായ് കല്യാണത്തിൽ തിളങ്ങി നസ്രിയയും ഫഹദും- വീഡിയോ

February 12, 2020

മലയാളികളുടെ പ്രിയ താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. കരിയറിൽ പരസ്പരം പിന്തുണയ്ക്കുന്ന ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘ട്രാൻസ്’. വിവാഹ ശേഷം നസ്രിയയും ഫഹദും ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘ട്രാൻസ്’. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സജീവമാകുന്നത് നസ്രിയയും ഫഹദും ഒന്നിച്ച് പങ്കെടുത്ത ഒരു വിവാഹമാണ്.

അടുത്ത സുഹൃത്തിന്റെ വിവാഹത്തിൽ സജീവമായിരുന്നു ഇരുവരും. ദുബായിൽ നടന്ന ചടങ്ങിൽ മുഖ്യ ആകർഷണവും ഇവർ തന്നെയായിരുന്നു. വിവാഹ വേദിയിലേക്ക് വധുവിനൊപ്പം ഫഹദും നസ്രിയയും നടന്നു നീങ്ങുന്ന ചിത്രം തരംഗമായിരുന്നു. അതിനു പിന്നാലെയാണ് ഇവരുടെ വിഡിയോയും സജീവമാകുന്നത്.

https://youtu.be/tQJd8cKbOPg

അടുത്തിടെ നാട്ടിലുള്ള സുഹൃത്തിന്റെ വിവാഹത്തിന് അപ്രതീക്ഷിതമായി എത്തി അമ്പരപ്പിച്ചിരുന്നു നസ്രിയ. ഫഹദും നസ്രിയയ്ക്ക് ഒപ്പം വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു. അതേസമയം, ‘ട്രാൻസ്’ റിലീസിന് തയ്യാറെടുക്കുകയാണ്. പ്രണയ ദിനമായ ഫെബ്രുവരി പതിനാലിന് റിലീസ് പ്രഖ്യാപിച്ച ചിത്രം സെൻസറിങ്ങ് പ്രശ്നത്തിൽ കുരുങ്ങി റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. ഫെബ്രുവരി 20ന് ചിത്രം തിയേറ്ററിലെത്തും.