‘ഇന്റർനെറ്റ് അഡിക്ഷൻ’ ഉണ്ടോ..? തിരിച്ചറിയാൻ ചില എളുപ്പമാർഗങ്ങൾ

February 14, 2020

ഉപ്പു തൊട്ട് കർപ്പൂരം വരെ എന്തിനും ഏതിനും സോഷ്യൽ മീഡിയയെ ആശ്രയിക്കുന്നവരാണ് പുതുതലമുറക്കാർ. എന്ത് സംശയം തോന്നിയാലും ഉടൻ തന്നെ അതിനെക്കുറിച്ച് ഒന്ന് ആലോചിച്ച് നോക്കുക പോലും ചെയ്യാതെ ഗൂഗിളിൽ തിരയുന്നവരാണ് നമ്മൾ. പ്രത്യേക ആവശ്യങ്ങൾ ഒന്നുമില്ലാതെതന്നെ നിരന്തരം അറിവ് സമ്പാദിക്കുന്നതിനായി മാത്രം ഇന്റർനെറ്റിനെ ആശ്രയിക്കുന്നവരും നമുക്ക് ചുറ്റിനുമുണ്ട്.

അമിതമായി ഇന്റർനെറ്റ് ഉപയോഗിക്കുന്നവരെ ‘സൈബർ കോൺഡ്രിയ’ അഥവാ ഇന്റർനെറ്റിനെ ആശ്രയിച്ചതു മൂലമുണ്ടാകുന്ന സംശയരോഗികൾ എന്നാണ് പറയുന്നത്. പുതിയ തലമുറയെ വേഗത്തിൽ ഈ രോഗം കീഴടക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

നെറ്റ് അഡിക്ഷൻ ഉണ്ടോയെന്ന് തിരിച്ചറിയുന്നതിനുള്ള മാർഗങ്ങൾ..

*നെറ്റിൽ ചെലവഴിക്കുന്ന സമയം നിയന്ത്രിക്കാൻ കഴിയാതെ വരുക.

*നെറ്റിൽ ചെലവഴിക്കുന്ന സമയം ക്രമേണ കൂടിക്കൂടി വരിക.

*കൂടുതൽ സമയങ്ങളും ഇന്റർനെറ്റിനെക്കുറിച്ചുള്ള ചിന്ത.

 *നെറ്റ് കണക്ഷൻ ലഭിക്കാതെ വരുമ്പോൾ ഉറക്കമില്ലായ്മ, അമിതമായ ദേഷ്യം,തലവേദന, ഉത്കണഠ എന്നിവ ഉണ്ടാകുക.

*മറ്റെല്ലാ വിനോദങ്ങളെയും ഒഴിവാക്കി കൂടുതൽ സമയവും ഇന്റർനെറ്റിൽ ചെലവഴിക്കാനുള്ള താത്പര്യം.

*ഇന്റർനെറ്റിന്റെ ഉപയോഗം ദോഷകരമാകുന്നു എന്ന് മനസ്സിലാക്കിയിട്ടും തിരുത്താൻ കഴിയാതെ വരുക.