നിലമ്പൂരിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി

February 28, 2020

നിലമ്പൂരിൽ നിന്നും കാണാതായ ഷഹീൻ, അജിൻഷാദ് എന്നീ കുട്ടികളെ കണ്ടെത്തി. തമ്പാനൂർ നിന്നാണ് ഇവരെ കണ്ടെത്തിയത്. തമ്പാനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ലഭിച്ചത്. കുട്ടികളിപ്പോൾ ചൈൽഡ് ലൈനിന്റെ സംരക്ഷണയിലാണ്.

നിലമ്പൂരിൽ നിന്നും ഇന്ന് പുലർച്ചെ മുതൽ ആയിരുന്നു രണ്ട് കുട്ടികളെയും കാണാതായത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ ആയ ഇരുവരും സുഹൃത്തുക്കളാണ്. ഇന്ന് പുലർച്ചെയാണ് ഷഹീനെ കാണാതായ വാർത്ത എത്തുന്നത്. നേരം പുലർന്നതോടെ അജിൻഷാദിനെയും കാണാനില്ലെന്ന് തിരിച്ചറിയുകയായിരുന്നു.

സ്‌കൂളിൽ പോയ ഷഹീൻ എന്ന കുട്ടി തിരിച്ചു വരാതായതോടെയാണ് കാണാനില്ലെന്ന് അറിയുന്നത്. പുലർച്ചയോടെ ഔദ്യോഗികമായ വിവരങ്ങൾ നൽകുകയായിരുന്നു.