നിലമ്പൂരിൽ നിന്നും സുഹൃത്തുക്കളായ രണ്ട് കുട്ടികളെ കാണാതായി

February 28, 2020

നിലമ്പൂരിൽ നിന്നും ഇന്ന് പുലർച്ചെ മുതൽ രണ്ട് കുട്ടികളെ കാണാതായി. ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ ഷഹീൻ, അജിൻഷാദ് എന്നിവരെയാണ് കാണാതായത്. ഇരുവരും സുഹൃത്തുക്കളാണ്. ഇന്ന് പുലർച്ചെയാണ് ഷഹീനെ കാണാതായ വാർത്ത എത്തുന്നത്. നേരം പുലർന്നതോടെ അജിൻഷാദിനെയും കാണാനില്ലെന്ന് തിരിച്ചറിയുകയായിരുന്നു.

സ്‌കൂളിൽ പോയ ഷഹീൻ എന്ന കുട്ടി തിരിച്ചു വരാതായതോടെയാണ് കാണാനില്ലെന്ന് അറിയുന്നത്. പുലർച്ചയോടെ ഔദ്യോഗികമായ വിവരങ്ങൾ നൽകുകയായിരുന്നു.

നിലമ്പൂർഅകമ്പാടം നമ്പൂരിപൊട്ടിയിലെ വലിയാട്ട് ബാബുവിന്റെ മകനാണ് ഷഹീൻ. തിരച്ചിൽ ശക്തമായി തുടരുകയാണ്. എല്ലാ റെയിൽവേ സ്റ്റേഷനുകളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കണ്ടുകിട്ടുന്നവർ ദയവായി ഈ നമ്പറിൽ അറിയിക്കുക..9447350950, 9447430437