സേവ് ദി ഡേറ്റിന് പിന്നാലെ പ്രണയം പങ്കുവെച്ച് അരുണും ശാന്തിയും; തരംഗമായി പ്രണയഗാനം

February 12, 2020

സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു സേവ് ദി ഡേറ്റ് ആയിരുന്നു ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന സിനിമയിലെ അരുൺ കുര്യന്റെയും ശാന്തിയുടെയും. ഇവർ വിവാഹിതരാകുകയാണോ എന്ന സംശയം പ്രേക്ഷകർക്ക് തോന്നിയതിനു പിന്നാലെ ഇത് സിനിമയുടെ ഭാഗമെന്ന വിവരം പുറത്ത് വന്നത്.

ഇപ്പോൾ പ്രണയ ദിനത്തിന് മുന്നോടിയായി ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന ചിത്രത്തിൽ നിന്നുള്ള ഗാനവും പുറത്ത് വന്നിരിക്കുകയാണ്. അരുൺ കുര്യനും ശാന്തി ബാലചന്ദ്രനുമാണ് ഗാന രംഗത്ത് പ്രത്യക്ഷപ്പെടുന്നത്.

‘വെടി വഴിപാടി’ന് ശേഷം ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’. ഒരു മുഴുനീള കോമഡി ചിത്രമായിരിക്കും ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’. സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍  സഞ്ജു എസ് ഉണ്ണിത്താന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ശ്രിന്ദ, അലൻസിയർ, മധുപാൽ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.