‘ചിരിയാണ് മെയിൻ’; തരംഗമായി മലയാളികളുടെ പ്രിയ നടിയുടെ കുട്ടിക്കാല ചിത്രം

February 5, 2020

മലയാളികളുടെ പ്രിയ നായികയാണ് പ്രയാഗ മാർട്ടിൻ. വിടർന്ന ചിരിയും കുസൃതിയുമായി സിനിമ ലോകത്തേക്ക് കടന്നു വന്ന പ്രയാഗയുടെ ഒരു പഴയ ചിത്രമാണ് സമൂഹ മാധ്യമങ്ങളിലെ താരം. പല്ലിൽ കമ്പിയിട്ട് യൂണിഫോമിൽ ചിരിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ചത് അത് പകർത്തിയ ഫോട്ടോഗ്രാഫർ ശ്യാം ബാബു ആണ്.

‘ഈ തുടക്കം ഓർമ്മയുണ്ടോ, വരാനിരിക്കുന്ന എല്ലാ പ്രോജക്ടുകൾക്കും ആശംസകൾ’ എന്ന് കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. ‘അയ്യോ, വളരെ നന്ദി’ എന്നാണ് പ്രയാഗ ഈ ചിത്രത്തിന് കമന്റ്റ് ചെയ്തിരിക്കുന്നത്.

‘സാഗർ ഏലിയാസ് ജാക്കി’ എന്ന ചിത്രത്തിൽ ബാലതാരമായി കടന്നു വന്ന പ്രയാഗ പിന്നീട് തമിഴ് സിനിമ ലോകത്താണ് അരങ്ങേറ്റം കുറിച്ചത്. ‘പിസാസ്’ എന്ന ചിത്രത്തിന് ശേഷമാണ് മലയാളത്തിലേക്ക് എത്തുന്നത്. ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുമായി സജീവമാണ് പ്രായാഗ. കന്നഡ സിനിമ ലോകത്തും തിരക്കിലാണ് പ്രയാഗ.

Read More:ന്യൂസിലന്‍ഡിനെതിരെ ഏകദിനത്തിലും വിജയപ്രതീക്ഷയില്‍ ഇന്ത്യ

‘ഫുക്രി’, ‘ഒരേ മുഖം’, ‘രാമലീല’, ‘ഒരു പഴയ ബോംബ് കഥ’ എന്നീ ചിത്രങ്ങളിലൂടെയാണ് പ്രായാഗയെ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങിയത്. അതിനു ശേഷം സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്തിരുന്നു. ടൂറിസത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കാനുള്ള ശ്രമത്തിലായിരുന്നു സിനിമയിൽ നിന്നും ഇടവേളയെടുത്തത്. ഇപ്പോൾ പഠനം പൂർത്തിയാക്കിയതിന് ശേഷമാണ് വീണ്ടും സജീവമാകുന്നത്.