കുഞ്ഞാത്തോലിനും ജാനകിക്കുട്ടിക്കുമൊപ്പം സരോജിനി- ഓർമ്മ ചിത്രം പങ്കുവെച്ച് രശ്മി സോമൻ

February 17, 2020

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ചിത്രമാണ് ‘എന്ന് സ്വന്തം ജാനകിക്കുട്ടി’. മായിക ലോകത്ത് അമ്മൂമ്മ കഥകൾക്കൊപ്പം വെള്ളാരം കണ്ണുള്ള കുഞ്ഞാത്തോലിന്റെ കൈ പിടിച്ച് നടന്ന ജാനകിക്കുട്ടി.. ഇപ്പോൾ ജോമോൾക്കും ചഞ്ചലിനുമൊപ്പം അഭിനയിച്ച ‘എന്ന് സ്വന്തം ജാനകിക്കുട്ടി’യിലെ ഒരു ചിത്രം പങ്ക് വയ്ക്കുകയാണ് നടി രശ്മി.

മൂന്നുപേരും ചേർന്ന് നിൽക്കുന്ന ഒരു ലൊക്കേഷൻ ചിത്രമാണ് രശ്മി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ ഒരുക്കിയ സിനിമയായിരുന്നു ‘എന്ന് സ്വന്തം ജാനകിക്കുട്ടി’.

ഒരു പഴയ ചിത്രം എന്ന അടിക്കുറിപ്പോടെയാണ്‌ രശ്മി ചിത്രം പങ്കുവെച്ചിരിക്കുന്നത്. സിനിമ സീരിയൽ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായിരുന്നു രശ്മി സോമൻ. ‘എന്ന് സ്വന്തം ജാനകിക്കുട്ടി’യിലെ സരോജിനി എന്ന കഥാപാത്രവും ശ്രദ്ധേയമായിരുന്നു.

Read More:‘പത്മരാജന് ശേഷം മലയാളം കണ്ട ഏറ്റവും മികച്ച തിരക്കഥാകൃത്ത്’- ശ്യാം പുഷ്കരനെ അഭിനന്ദിച്ച് ഭദ്രൻ

ചിത്രത്തിലെ മറ്റ് നടിമാരായ ജോമോളും ചഞ്ചലും വിവാഹ ശേഷം അഭിനയ ലോകത്ത് നിന്നും അകന്നു നിൽക്കുകയാണ്. ജോമോൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.