കുച്ചിപ്പുടിയിൽ തിളങ്ങി നടി ജോമോൾ; ഒപ്പം നിരഞ്ജനയും-വിഡിയോ

May 9, 2022

ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ബാലതാരമായി എത്തി പിന്നീട് തൊണ്ണൂറുകളിലെ മലയാള സിനിമയിലെ സജീവ സാന്നിധ്യമായി മാറിയ നടിയാണ് ജോമോൾ. വിവാഹശേഷം പതിമൂന്നുവർഷം ഇടവേളയെടുത്ത നടി വി കെ പ്രകാശിന്റെ കെയർഫുൾ എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയത്. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായ ചിത്രത്തിൽ വിനീത് കുമാറിനൊപ്പമാണ് നടി വേഷമിട്ടത്. 1989ൽ ഇറങ്ങിയ ഒരു വടക്കൻ വീരഗാഥയിൽ ഉണ്ണിയാർച്ചയുടെ ചെറുപ്പകാലം ജോമോളും വിനീത് കുമാർ ചന്തുവുമായി ഇരുവരും അഭിനയിച്ചിട്ടുണ്ട്.

നൃത്തരംഗത്തും സമൂഹമാധ്യമങ്ങളിലും സജീവമാണ് ജോമോൾ. ഇപ്പോഴിതാ, ജോമോളുടെ നൃത്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. കുച്ചിപ്പുടി പരിശീലിക്കുന്ന വിഡിയോ പങ്കുവെച്ചിരിക്കുന്നത് നടി നിരഞ്ജന അനൂപ് ആണ്. ‘അമ്മയുടെ പ്രിയപ്പെട്ട സുഹൃത്തിനൊപ്പം നൃത്തം ചെയ്യാൻ സാധിച്ചതിൽ ഞാൻ ഭാഗ്യവതിയാണ്’ എന്നാണ് വിഡിയോയ്ക്ക് ഒപ്പം നിരഞ്ജന കുറിച്ചിരിക്കുന്നത്.

രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്കെത്തിയ നടിയാണ് നിരഞ്ജന അനൂപ്. പിന്നീട് മികച്ച ഒട്ടേറെ വേഷങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ നിരഞ്ജന നർത്തകി കൂടിയാണ്. സമൂഹമാധ്യമങ്ങളിലൂടെ നിരഞ്ജന നിരവധി നൃത്ത വിഡിയോകൾ പങ്കുവയ്ക്കാറുണ്ട്.

Read Also: ‘ജീവിതത്തിൽ ഏറ്റവും അധികം കാത്തിരുന്ന ദിനം’- വിവാഹചിത്രങ്ങൾ പങ്കുവെച്ച് എ ആർ റഹ്മാന്റെ മകൾ ഖദീജ

അതേസമയം, വിവാഹശേഷം മുംബൈയിലും തിരുവനന്തപുരത്തുമായി താമസിച്ചിരുന്ന ജോമോൾ ഇപ്പോൾ ഗൗരി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇപ്പോൾ മക്കളുടെ വിദ്യാഭ്യാസത്തിനായി കൊച്ചിയിലേക്ക് താമസം മാറുകയും ചെയ്തു നടി. രണ്ടു പെണ്മക്കളാണ് ജോമോൾക്ക്. മികച്ച വേഷങ്ങൾ വന്നാൽ അഭിനയത്തിൽ സജീവമാകാനാണ് ജോമോൾ തീരുമാനിച്ചിരിക്കുന്നത്.

Story highlights- jomol and niranjana kuchippudi video