ഡോക്ടറായി റിമ കല്ലിങ്കൽ- ‘സിന്ദഗി ഇന്‍ ഷോട്ട്’ ട്രെയ്‌ലർ എത്തി

February 14, 2020

ചെറിയ ഇടവേളയ്ക്ക് ശേഷം സിനിമ ലോകത്ത് സജീവമാകാൻ തയ്യാറെടുക്കുകയാണ് റിമ കല്ലിങ്കൽ. ‘വൈറസ്’ എന്ന ചിത്രത്തിൽ ശക്തമായ വേഷത്തിൽ എത്തിയ റിമ കല്ലിങ്കൽ ഇനി വെബ് സീരിസിലാണ് എത്തുന്നത്. ‘സിന്ദഗി ഇന്‍ ഷോട്ട്’ എന്ന വെബ് സീരിസിൽ ഡോക്ടറായാണ് റിമ എത്തുന്നത്. സീരിസിന്റെ ട്രെയ്‌ലർ എത്തി.

വ്യത്യസ്ത കഥകളുമായി ഏഴു വീഡിയോ സീരീസുകളുമായാണ് ‘സിന്ദഗി ഇന്‍ ഷോട്ട്’ എന്ന വെബ് സീരിസ് എത്തുന്നത്. ഇതിൽ  ‘സണ്ണി സൈഡ് ഊപര്‍’ എന്ന വീഡിയോയിലാണ് റിമ കല്ലിങ്കൽ എത്തുന്നത്. വിജേത കുമാര്‍ ആണ് സംവിധായിക. സിഖ്യ എന്റര്‍ടെയിന്‍മെന്റ് ആണ് നിര്‍മാണം. ഫെബ്രുവരി 19നാണ് റിലീസ്.

Read More: സംസ്ഥാനത്ത് ചൂട് കൂടുന്നു; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്‌: ശ്രദ്ധിക്കാം ചില കാര്യങ്ങള്‍

ആതുരസേവനത്തിലൂടെ രക്തസാക്ഷിയായ ലിനി സിസ്റ്ററെ അഖില എന്ന കഥാപാത്രമായി വെള്ളിത്തിരയിൽ എത്തിച്ചാണ് വീണ്ടും അഭിനയ ലോകത്ത് റിമ കല്ലിങ്കൽ സജീവമായത്. ഇപ്പോൾ നൃത്ത വേദികളിൽ ആണ് റിമ കൂടുതൽ ശ്രദ്ധ നൽകുന്നത്. മാമാങ്കം എന്ന നൃത്ത കേന്ദ്രവും നടി കൊച്ചിയിൽ നടത്തുന്നുണ്ട്.