‘കഥാപാത്രത്തെ ഗേറ്റിനപ്പുറത്ത് ഉപേക്ഷിച്ച് മാത്രമേ വീട്ടിൽ കയറൂ’- സാമന്ത അക്കിനേനി

February 13, 2020

വിവാഹശേഷം സിനിമയിൽ നിന്നും അപ്രത്യക്ഷരാകുന്ന നടിമാരിൽ നിന്നും വ്യത്യസ്തയാണ് സാമന്ത. കൂടുതൽ ചിത്രങ്ങളിൽ സജീവമാകുകയാണ് നടി. ഭർത്താവ് നാഗ ചൈതന്യയും അഭിനയരംഗത്ത് തന്നെയായതിനാൽ സാമന്തയ്ക്ക് പിന്തുണയുമുണ്ട്. വിവാഹ ശേഷം അഭിനയ ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് സാമന്ത.

‘വൈകിട്ട് ആറുമണിക്ക് ശേഷവും തുടരുന്ന ഷൂട്ടിംഗ് ഒഴിവാക്കും. കഥാപാത്രത്തെ ഗേറ്റിനപ്പുറത്ത് ഉപേക്ഷിക്കും. എന്നിട്ട് മാത്രമേ വീട്ടിൽ കയറൂ. അല്ലെങ്കിൽ ചൈതന്യ കൊന്നു കളയും’ സാമന്ത പറയുന്നു.

Read More:പന്ത് മോഷണം പോയി; പൊലീസ് സ്റ്റേഷനിൽ പരാതി നൽകി പത്തുവയസുകാരൻ

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരദമ്പതികളാണ് നാഗചൈതന്യയും സാമന്തയും. വിവാഹത്തിന് ശേഷം ഇരുവരും ഒന്നിച്ച ചിത്രമാണ് ‘മജിലി’.  സാമന്ത നായികയായി എത്തിയ ചിത്രങ്ങളാണ് ‘സൂപ്പർ ഡീലക്സ്’, ‘ഓ ബേബി’, ‘മന്‍മഥുഡു 2′, ’96 റീമേക്ക്’ തുടങ്ങിയവ. ഇനി ‘ഫാമിലിമാൻ 2’ എന്ന വെബ് സീരിസിലാണ് സാമന്ത എത്തുന്നത്. സീരിസിൽ സാമന്തക്ക് ആക്ഷൻ രംഗങ്ങളുമുണ്ട്.