മമ്മൂട്ടിയുടെ മാസ്സ് ആക്ഷൻ രംഗങ്ങൾ; ‘ഷൈലോക്ക്’ മേക്കിങ്ങ് വീഡിയോ

February 11, 2020

മമ്മൂട്ടി നായകനായ ചിത്രം ‘ഷൈലോക്കി’ന്റെ മേക്കിങ്ങ് വീഡിയോ എത്തി. അജയ് വാസുദേവ് ചിത്രമായ ‘ഷൈലോക്കി’ൽ പലിശക്കാരൻ ബോസായാണ് മമ്മൂട്ടി എത്തിയത്. മേക്കിങ്ങ് വീഡിയോയിൽ മമ്മൂട്ടിയുടെ സ്റ്റണ്ട് രംഗങ്ങളുമുണ്ട്.

നടി മീന ഏറെക്കാലത്തിന് ശേഷം മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ചിത്രമാണ് ഷൈലോക്ക്.  ‘രാജാധിരാജ’, ‘മാസ്റ്റര്‍പീസ്’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടി കൂട്ടുകെട്ടില്‍ എത്തിയ ചിത്രമാണിത്.

ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. കലാഭവന്‍ ഷാജോണും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു.

Read More:ജ്യൂസ് നൽകുന്നത് പഴത്തോടുകളിൽ; ഹിറ്റായി ഈറ്റ് രാജ

ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അതേസമയം തമിഴ് നടന്‍ രാജ് കിരണ്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഷൈലോക്കിനുണ്ട്.