സംസ്ഥാന ചലച്ചിത്ര അവാർഡ്; മത്സരിക്കാൻ രണ്ട് ചിത്രങ്ങളുമായി മോഹൻലാൽ- ഒപ്പം ബിഗ് ബജറ്റ് ചിത്രങ്ങളും

February 29, 2020

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മാറ്റുരയ്ക്കാൻ ബിഗ് ബജറ്റ് ചിത്രങ്ങൾ. ഇത്തവണ മോഹൻലാൽ നായകനായ രണ്ടു വമ്പൻ ചിത്രങ്ങളാണ് പുരസ്കാര നിർണയത്തിൽ എത്തുന്നത്. ‘മരയ്ക്കാർ, അറബിക്കടലിന്റെ സിംഹം’, ‘ലൂസിഫർ’ എന്ന ചിത്രങ്ങളാണ് മോഹൻലാലിന്റേതായി എത്തുന്നത്. ‘മാമാങ്ക’വുമായി മമ്മൂട്ടിയും ഉണ്ട്.

ഇതിനോടൊപ്പം മമ്മൂട്ടി നായകനായ ‘പതിനെട്ടാം പടി’, ‘ഉണ്ട’ എന്നീ ചിത്രങ്ങളും മോഹൻലാലിൻറെ ‘ബിഗ് ബ്രദറും’ മത്സരിക്കാനുണ്ട്. പൊതുവെ വമ്പൻ ചിത്രങ്ങളെ പിന്തള്ളി ജനപ്രിയ സിനിമകളെ തിരഞ്ഞെടുക്കുന്ന പതിവാണ് സംസ്ഥാന പുരസ്‌കാര നിർണയത്തിൽ കാണാറുള്ളത്.

ഒട്ടേറെ ചിത്രങ്ങൾ മാട്ടിറയ്ക്കുന്നതിനാൽ പുരസ്‌കാര നിർണയവും വളരെ പ്രതിസന്ധി സൃഷ്ടിക്കും. 120 ചിത്രങ്ങളിൽ നിന്നും 119 ചിത്രങ്ങളാണ് യോഗ്യതയുള്ളവ.

സംസ്ഥാന പുരസ്കാരത്തിൽ മത്സരിക്കുന്ന മറ്റ് പ്രധാന ചിത്രങ്ങൾ

തണ്ണീർമത്തൻ ദിനങ്ങൾ
കുമ്പളങ്ങി നൈറ്റ്സ്
ജല്ലിക്കട്ട്
വൈറസ്
വെയിൽമരങ്ങൾ
കോളാമ്പി
പ്രതി പൂവൻകോഴി
ഉയരെ
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ
അമ്പിളി
ഡ്രൈവിങ് ലൈസൻസ്
തെളിവ്
ജലസമാധി
ഗ്രാമവൃക്ഷത്തിലെ കുയിൽ
ഫൈനൽസ്
അതിരൻ
പൊറിഞ്ചു മറിയം ജോസ്
വികൃതി
ഹാസ്യം
മൂത്തോൻ
സ്റ്റാൻഡ് അപ്പ്
താക്കോൽസത്യം പറഞ്ഞാൽ വിശ്വസിക്കുമോ
കെഞ്ചീര
അഭിമാനിനി
കള്ളനോട്ടം