പ്രണയം പങ്കുവെച്ച് സൂര്യയും അപർണ ബാലമുരളിയും- തരംഗമായി ‘സൂരറൈ പോട്ര്’ പ്രൊമോ ഗാനം

February 14, 2020

സൂര്യ നായകനാകുന്ന മുപ്പത്തിയെട്ടാമത്തെ ചിത്രമാണ് ‘സൂരറൈ പോട്ര്’. വളരെ വ്യത്യസ്തമായി ആകാശത്ത് നടന്ന ഓഡിയോ ലോഞ്ചിന് പിന്നാലെ ആദ്യ ഗാനത്തിന്റെ പ്രൊമോ എത്തി. അപർണ ബാലമുരളിയും സൂര്യയും അഭിനയിച്ച ഗാനത്തിന്റെ പ്രൊമോ ആണ് എത്തിയിരിക്കുന്നത്.

വെയ്യോം സില്ലി’ എന്ന് തുടങ്ങുന്ന ഗാനത്തിൽ അപർണ ബാലമുരളിയുടെയും സൂര്യയുടെയും പ്രണയമാണ് കാണിക്കുന്നത്. ജി വി പ്രകാശ് ഈണമിട്ട ഗാനം ഇതിനോടകം വൈറലായി മാറിയിരിക്കുകയാണ്.

2ഡി എന്റര്‍ടൈന്‍മെന്റ്സും സീഖ്യാ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗുനീത് മോംഘയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.സ്‌പൈസ് ജെറ്റുമായി സഹകരിച്ചാണ് പ്രൊമോഷൻ പരിപാടികൾ സംഘടിപ്പിച്ചത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ 70 കുട്ടികൾക്ക് സൗജന്യ വിമാനയാത്രയും ഒരുക്കിയിരുന്നു.

സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സൂരറൈ പോട്ര്’. എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. വിമാനക്കമ്പനി സ്ഥാപിക്കാൻ അദ്ദേഹം നടത്തിയ പോരാട്ടങ്ങളാണ് സിനിമയുടെ മുഖ്യപ്രമേയം.

Read More:‘ഇന്നുകൊണ്ട് എന്റെ കൊറോണ ഡ്യൂട്ടി കഴിഞ്ഞിരിക്കുന്നു’- വൈറലായി ആലപ്പുഴ മെഡിക്കൽ കോളേജിലെ നഴ്‌സിന്റെ കുറിപ്പ്

സൂര്യയ്ക്കും അപർണയ്ക്കും ഒപ്പം മോഹന്‍ റാവു, പരേഷ് റാവല്‍, ജാക്കി ഷ്രോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.