‘ഒന്നുകൂടി പോയിട്ട് വരാം, ലേശം അറ്റൻഷൻ ആവശ്യമുണ്ട്’- ചിരി നിറച്ച് ‘വരനെ ആവശ്യമുണ്ട്’ ഡിലീറ്റഡ് രംഗം

February 28, 2020

ചിരിയും ചിന്തയും നിറഞ്ഞ ചിത്രമാണ് അനൂപ് സത്യൻ ഒരുക്കിയ ‘വരനെ ആവശ്യമുണ്ട്’. സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവർ അഭിനയിച്ച ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോൾ ചിത്രത്തിൽ നിന്നുള്ള ഒരു ഡിലീറ്റഡ് രംഗം പുറത്തുവിട്ടു.

ശോഭനയും കല്യാണി പ്രിയദർശനും ചേർന്നുള്ള ഒരു ഹാസ്യ രംഗമാണ് ഇത്. രംഗത്തെ കുറിച്ച് വിശദമാക്കി സംവിധായകൻ അനൂപ് സത്യൻ ആണ് രംഗം പങ്കുവെച്ചത്.

ഫൈനൽ കട്ടിനു മുൻപ് തന്നെ ഈ രംഗം നീക്കം ചെയ്തിരുന്നു. സുരേഷ് കഥാപാത്രത്തെ ശോഭനയുടെ കഥാപാത്രം കണ്ടതിനു ശേഷമുള്ള രംഗമാണിതെന്നും ഇതിനു ശേഷം സിജു വിൽസണുമായുള്ള കല്യാണിയുടെ അറേഞ്ചഡ് ഡേറ്റിങ് നടക്കുന്നതെന്നും അനൂപ് പങ്കുവയ്ക്കുന്നു.

Read More:വാഹനങ്ങളെ മറികടക്കുമ്പോള്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അനൂപ് സത്യന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും.