നിവിൻ പോളിക്ക് പിറന്നാൾ സമ്മാനമായി ‘ലൗ ആക്ഷൻ ഡ്രാമ’ യിലെ ഡിലീറ്റഡ് സീൻ പങ്കുവെച്ച് അജു വർഗീസ്- വീഡിയോ

October 11, 2020

നിവിൻ പോളിയുടെ ജന്മദിനത്തിൽ സർപ്രൈസുകളുടെ പെരുമഴയാണ്. ആരാധകർ സംഗീത സമ്മാനം ഒരുക്കിയപ്പോൾ, പടവെട്ട് ടീം ചിത്രത്തിന്റെ മേക്കിംഗ് വീഡിയോയാണ് പങ്കുവെച്ചത്. ഇപ്പോഴിതാ, ലൗ ആക്ഷൻ ഡ്രാമയിലെ ഒരു ഡിലീറ്റഡ് ഫൈറ്റ് സീൻ പങ്കുവെച്ചിരിക്കുകയാണ് അജു വർഗീസ്.

‘ദിനേശന് പിറന്നാൾ ആശംസകൾ. നിവിൻ പോളി ആരാധകർക്ക് ഒരു ചെറിയ സ്നേഹ സമ്മാനം’ എന്നാണ് അജു വർഗീസ് വീഡിയോ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു ഫൈറ്റ് സീനാണ് ഇത്. നയൻതാരയും, അജു വർഗീസും ഈ രംഗത്തിലുണ്ട്.

ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ലൗ ആക്ഷൻ ഡ്രാമ’. വടക്കു നോക്കിയന്ത്രത്തിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളായിരുന്നു ദിനേശനും ശോഭയും. ലൗ ആക്ഷന്‍ ഡ്രാമയിലൂടെ ഈ കഥാപാത്രങ്ങളെ പുനഃരവതരിപ്പിക്കുകയായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍.

അജു വര്‍ഗീസ് ആദ്യമായി നിര്‍മ്മിച്ച ചിത്രംകൂടിയാണ് ലൗ ആക്ഷന്‍ ഡ്രാമ. അജു വര്‍ഗീസിനൊപ്പം വിശാല്‍ സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഷാന്‍ റഹ്മനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. പ്രദീപ് വര്‍മ്മ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. വിവേക് ഹര്‍ഷനാണ് എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്.

നിവിന്‍ പോളിക്കും നയന്‍ താരയ്ക്കുമൊപ്പം മല്ലിക സുകുമാരന്‍, വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തി. ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തില്‍ ദിനേശന്‍ എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നത്.

Story highlights- love action drama deleted scene