ജനിച്ചതുമുതല്‍ക്കേ വേദനയില്‍ നീറുന്ന ഈ കുരുന്നിന് വേണം സുമനസ്സുകളുടെ കാരുണ്യം
മഹാരോഗങ്ങളോട് പോരാടുന്ന അനേകര്‍ക്ക് മുമ്പില്‍ അലിവിന്റെ വേദി ഒരുക്കുകയാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം പരിപാടി. രോഗാവസ്ഥയില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് അനേകരാണ് സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ഒരുപാട് പേര്‍ക്ക് പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളും നല്‍കുന്നുണ്ട് അനന്തരം പരിപാടി.
കോഴിക്കോട് സ്വദേശിയാണ് നകുല്‍. ജനിച്ചതുമുതല്‍ക്കേ വേദനയുടെ തീച്ചൂളയില്‍ വെന്തുരുകുകയാണ് ഈ കുരുന്ന്. മൂന്നര വയസ്സാണ് നകുലിന്റെ പ്രായം.
ജന്മനാ അരയ്ക്ക് കീഴ്‌പ്പോട്ട് തളര്‍ന്ന കുട്ടിയാണ് നകുല്‍. നട്ടെല്ലിന് വളര്‍ച്ചയില്ലാത്ത ഈ കുഞ്ഞിനെയുംകൊണ്ട് എല്ലാ മാസവും ആശുപത്രികളില്‍ ചികിത്സയ്ക്കായി പോകേണ്ടതുണ്ട്. ഈ കുരുന്നിന്റെ കാലുകള്‍ക്കും വയറിനും ശസ്ത്രക്രിയകള്‍ ആവശ്യമുണ്ട്. കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ് നകുലിന്റെ ചികിത്സാ ചെലവ്. ദുരവസ്ഥയില്‍ നിന്നും നകുലിനെ രക്ഷപ്പെടുത്താന്‍ സുമനസ്സുകളുടെ കാരുണ്യം കാത്തിരിക്കുകയാണ് ഈ കുടുംബം.
BANK ACCOUNT DETAILS
NAME: FLOWERS FAMILY CHARITABLE SOCIETY,
BANK : PUNJAB NATIONAL BANK,
ACCOUNT NO : 4291002100013564,
IFSC CODE : PUNB0429100,
PHONE : 8111991234,
MAIL ID : [email protected]