പക്ഷിപ്പനി: ചിക്കനും മുട്ടയും കഴിക്കാമോ…
കൊറോണയ്ക്ക് പിന്നാലെ കേരളക്കരയെ ഭീതിയിലാഴ്ത്തി പക്ഷിപ്പനിയും റിപ്പോർട്ട് ചെയ്തിരുന്നു. മലപ്പുറത്തും കോഴിക്കോടുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവിടങ്ങളിൽ കർശനമായ നിയന്ത്രണവും ഏർപ്പെടുത്തിക്കഴിഞ്ഞു. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണ് അധികൃതർ. എന്നാൽ പക്ഷികളിൽ നിന്നും മനുഷ്യരിലേക്ക് ഇതുവരെ രോഗം പകരാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് അധികൃതർ അറിയിക്കുന്നത്.
കോഴിയിറച്ചിയുടെ വില വളരെയധികം കുറഞ്ഞു. എന്നാൽ ഈ സാഹചര്യങ്ങളിൽ പലരെയും അലട്ടുന്ന ചോദ്യമാണ് കോഴിയിറച്ചിയും മുട്ടയും കഴിക്കാമോ എന്നത്..?
രോഗബാധിത പ്രദേശങ്ങളിൽ നിന്നും ഈ ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കാനാണ് അധികൃതർ അറിയിക്കുന്നത്. വേണ്ടത്ര രീതിയിൽ പാചകം ചെയ്യാത്ത പക്ഷി മാംസം, മുട്ട എന്നിവ കഴിക്കുന്നത് വഴിയും രോഗബാധ ഉണ്ടാവാം അതിനാൽ ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് പരമാവധി ഒഴിവാക്കാം.
അതുപോലെ കൃത്യമായി പാചകം ചെയ്യാത്ത മുട്ട കഴിക്കുന്നത് പൂർണമായും ഒഴിവാക്കണം. മുട്ട പൊരിച്ചോ, പുഴുങ്ങിയോ മാത്രം കഴിക്കുക. പാചകം ചെയ്യുന്നതിന് മുമ്പായി മുട്ടയുടെ പുറവും നന്നായി കഴുകണം.
കോഴിയിറച്ചിയോ, പക്ഷി ഇറച്ചിയോ വാങ്ങിയാൽ കഴിവതും ഫ്രിഡ്ജിൽ വയ്ക്കാതെ വേഗത്തിൽ പാചകം ചെയ്ത് കഴിക്കുക.