കൊവിഡ് 19: കേരളത്തിന് ആശ്വാസം, പുതിയ പോസിറ്റീവ് കേസുകൾ ഇല്ല
March 12, 2020

ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കേരളത്തിന് അൽപം ആശ്വസിക്കാം. ഇതുവരെ സംസ്ഥാനത്ത് 14 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇന്ന് നിരീക്ഷണത്തിലിരുന്നവരുടെ പരിശോധനാ ഫലം പുറത്തുവരുമ്പോൾ പോസിറ്റീവ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വിവിധ ജില്ലകളിലായി 3313 പേര് നിരീക്ഷണത്തിലാണ്. 3020 പേര് വീടുകളിലും 293 പേര് ആശുപത്രികളിലുമായാണ് നിരീക്ഷണത്തിലുള്ളത്. രോഗമുണ്ടെന്ന് സംശയിക്കുന്നവരിൽ 213 സാമ്പിളുകളുടെ കൂടി ഫലം ഇനിയും ലഭിക്കാനുണ്ട്. രോഗലക്ഷണങ്ങളുള്ള 12 പേരെക്കൂടി കളമശേരി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
അതേസമയം കൊവിഡ്- 19 നെതിരെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കേരളത്തിൽ ശക്തമായി തുടരുകയാണ്. സംസ്ഥാനത്ത് ഇപ്പോഴും കനത്ത ജാഗ്രത തുടരുകയാണ്.