രാജ്യത്ത് വീണ്ടും ‘കൊവിഡ് 19’ മരണം

March 17, 2020

വിട്ടൊഴിയുന്നില്ല കൊറോണ ഭീതി. ഇന്ത്യയില്‍ ഒരാള്‍ക്കൂടി കൊവിഡ് 19 രോഗ ബാധ മൂലം മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം മൂന്നായി.

മഹാരാഷ്ട്ര സ്വദേശിയാണ് ഇന്ന് മരിച്ചത്. 64 വയസ്സായിരുന്നു പ്രായം. കൊവിഡ് 19 മൂലം ആദ്യം ഇന്ത്യയില്‍ മരിച്ചത് കര്‍ണാടക സ്വദേശിയാണ്. രണ്ടാമത് ഡല്‍ഹി സ്വദേശിയും മരിച്ചു. ഇതിനു പിന്നാലെയാണ് മൂന്നാമത് ഒരാള്‍ക്കൂടി മരണത്തിന് കീഴടങ്ങിയത്.

രാജ്യത്ത് 125 പേര്‍ക്കാണ് ഇതുവരെ കൊവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗ വ്യാപനം തടയുന്നതിനായി കനത്ത ജാഗ്രത തുടരുകയാണ് ഇന്ത്യയില്‍.