മാസ്കിനും സാനിറ്റൈസറിനും വില നിശ്ചയിച്ച് കേന്ദ്രസർക്കാർ; കൂടുതൽ ഈടാക്കിയാൽ നടപടി
കൊവിഡ-് 19 സ്ഥിതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഏറെ ആശങ്കയിലാണ് ലോകജനത. കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ ഏറെ കരുതലും അനിവാര്യമാണ്. യാത്രകളും കൂട്ടം കൂടിയുള്ള സമ്പർക്കവും പരമാവധി ഒഴിവാക്കണം എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്.
യാത്രയിലും ആൾകൂട്ടത്തിൽ ഇടപഴകുമ്പോഴും മാസ്കുകൾ ധരിക്കാൻ ശ്രദ്ധിക്കണം. അതോടൊപ്പം സാനിറ്റൈസർ ഉപയോഗിച്ച് കൈ ഇടയ്ക്കിടെ വൃത്തിയാക്കുകയും വേണം. എന്നാൽ ഈ സാഹചര്യത്തിൽ കടകളിൽ സാനിറ്റൈസറിനും മാസ്കിനും കൂടുതൽ വില ഈടാക്കിയിരുന്നു. ഇപ്പോഴിതാ ഇതിന് വില നിശ്ചയിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. പൂഴ്ത്തിവയ്പ്പും കൊള്ളവില ഈടാക്കുന്നതും തടയുന്നതിനാണ് നടപടി.
മൂന്ന് ലെയർ സർജിക്കൽ മാസ്കിന് പത്ത് രൂപയെ ഈടാക്കാൻ പാടുള്ളു. ഇരുനൂറ് മില്ലി സാനിറ്റൈസറിന് 100 രൂപയെ പരമാവധി ഈടാക്കാൻ പാടുള്ളു. അതേസമയം കൂടുതൽ വില ഈടാക്കുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.