കുളിക്കാനിറങ്ങിയ ആന തിരികെ കയറിയില്ല- നെറ്റിപ്പട്ടം ചൂടി തിടമ്പെടുത്ത് ഒമിനി വാൻ; വീഡിയോ

March 9, 2020

ഉത്സവ സമയത്ത് ഏറ്റവുമധികം കേൾക്കുന്ന വാർത്തയാണ് ആന ഇടയുന്നത്. പല അപകടങ്ങളും ഇങ്ങനെ സംഭവിക്കാറുമുണ്ട്. ഇപ്പോൾ വളരെ രസകരമായ ഒരു വാർത്തയാണ് ആനയും ഉത്സവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്.

തൃശൂർ പീച്ചിയിലുള്ള ദേവി ക്ഷേത്രത്തിൽ തിടമ്പെടുക്കാൻ വന്ന ആനയാണ് ചോപ്പീസ് കുട്ടിശ്ശങ്കരൻ. തിടമ്പേറ്റും മുൻപ് കുളിപ്പിക്കാനായി ആനയെ കനാലിൽ ഇറക്കി. വെള്ളത്തിലിറങ്ങിയ ആന പിന്നീട് തിരിച്ച് കയറാൻ കൂട്ടാക്കിയില്ല.

ഒൻപത് മണിക്ക് ഇറങ്ങിയ ആന, ഒരു മണിക്കാണ് കനാലിൽ നിന്നും കയറുന്നത്. അതോടെ വനം വകുപ്പ് ആനയുടെ എഴുന്നള്ളത്തിനുള്ള അനുമതി നിഷേധിച്ചു. പല രീതിയിലും ആനയെ കരയ്ക്ക് കയറ്റാൻ ശ്രമിച്ചിരുന്നു.

കയറിട്ട് കെട്ടി കയറ്റാൻ പോലും ശ്രമിച്ചിട്ട് ആന അനങ്ങിയില്ല. ഇതോടെ വനംവകുപ്പ് അനുമതി നിഷേധിച്ചത്. വേറെ മാർഗമില്ലാതെ ക്ഷേത്ര സംഘാടകർ ആനയെ ഒഴിവാക്കി തിടമ്പ് ഒമിനി വാനിൽ ഒരുക്കുകയായിരുന്നു. നെറ്റിപ്പട്ടവും തിടമ്പും വെച്ച് ഒമിനി വാൻ അലങ്കരിച്ചാണ് ഉത്സവത്തിൽ എഴുന്നള്ളത്ത് നടന്നത്.