പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു; ഇന്ന് അർധരാത്രി മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ
March 14, 2020

പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. എക്സൈസ് തീരുവ ഇനത്തിലാണ് വില വർധിപ്പിച്ചത്. ലിറ്ററിന് മൂന്ന് രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. സ്പെഷ്യൽ എക്സൈസ് തീരുവയായി പെട്രോളിന് രണ്ടു മുതൽ എട്ട് രൂപ വരെയും ഡീസലിന് നാല് രൂപയും വർധിക്കും. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഏറ്റവും കുറഞ്ഞിരിക്കുമ്പോഴാണ് കേന്ദ്ര സർക്കാർ പുതിയ തീരുമാനം പുറത്തുവിട്ടത്.
ഇന്ന് അർധരാത്രിയോടെ പുതുക്കിയ വില നിലവിൽ വരും. അതേസമയം പെട്രോൾ ഡീസൽ എക്സൈസ് തീരുവ വർധനവിന് പുറമെ റോഡ് സെസും കൂട്ടി. പെട്രോളിന് ഒരു രൂപയും ഡീസലിന് പത്ത് രൂപയുമാണ് വർധിപ്പിച്ചത്. ഇത് സംബന്ധിച്ച വിജ്ഞാപനവും കേന്ദ്രസർക്കാർ പുറത്തിറക്കി.