അഭിനയം മാത്രമല്ല പാട്ടുമുണ്ട്; ശ്രദ്ധ നേടി കനിഹയുടെ പാട്ട്

March 15, 2020

അഭിനയത്തില്‍ കൈയടി നേടുന്ന ചലച്ചിത്രതാരങ്ങളില്‍ പലരും പാട്ടു പാടിയും ശ്രദ്ധ നേടാറുണ്ട്. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് ചലച്ചിത്രതാരം കനിഹയുടെ ഒരു പാട്ട്. ‘എങ്കെയോ പാര്‍ക്കിരേ…’ എന്ന സുന്ദരഗാനമാണ് താരം ആലപിക്കുന്നത്. മനോഹരമായ ആലാപനത്തിന് മികച്ച പ്രതികരണവും ലഭിക്കുന്നുണ്ട് കനിഹയ്ക്ക്.

‘ഏറ്റവും പ്രിയപ്പെട്ട പാട്ടുകളില്‍ ഒന്ന്’ എന്ന മുഖവരയോടെയാണ് താരം പാടിത്തുടങ്ങുന്നത്. ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ പങ്കുവയ്ക്കുന്നുണ്ട്. മുന്‍പും പല തവണ പാട്ടു പാടി ശ്രദ്ധ നേടിയിട്ടുണ്ട് കനിഹ.

Read more: മഴ പെയ്യുമ്പോള്‍ ഉയരുന്നത് മനോഹര സംഗീതം; അതിശയമാണ് ഈ ബഹുനില കെട്ടിടം; വീഡിയോ

മികവാര്‍ന്ന അഭിനയംകൊണ്ട് തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ താരം ശ്രദ്ധേയമാണ്. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ ചരിത്ര സിനിമ ‘മാമാങ്കം’ ആണ് കനിഹയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ചരിത്രപ്രസിദ്ധമായ മാമാങ്ക മഹാമഹത്തിന്റെ കഥ പ്രേമയമാക്കി ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തത് എം പത്മകുമാറാണ്.