കച്ചകെട്ടി ആർച്ചയായി മരക്കാറിലെ കീർത്തി; ചിത്രങ്ങൾ വൈറൽ

റിലീസിന് തയ്യാറെടുക്കുകയാണ് ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’. അഞ്ചു ഭാഷകളിലാണ് ചിത്രം എത്തുന്നത്. പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ചിത്രത്തിൽ ഒട്ടേറെ താരങ്ങൾ അണിനിരക്കുന്നുണ്ട്. മോഹൻലാൽ മരക്കാർ നാലാമനായി എത്തുന്ന ചിത്രം താരങ്ങളുടെ മക്കളുടെ സജീവ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമാണ്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിവർക്കൊപ്പം കീർത്തി സുരേഷും മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്. ആർച്ച എന്ന കഥാപാത്രത്തെയാണ് കീർത്തി അവതരിപ്പിക്കുന്നത്.
ഇപ്പോൾ കീർത്തി സുരേഷ് ലുക്കിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സാമൂതിരി കാലത്തെ തമ്പുരാട്ടിമാരുടെ വേഷവിധാനത്തിലാണ് കീർത്തി പ്രത്യക്ഷപ്പെടുന്നത്.

കീർത്തി സുരേഷ്, മഞ്ജു വാര്യർ, അർജുൻ സാർജ, പ്രഭു തുടങ്ങിയവരുടെയെല്ലാം ക്യാരക്ടർ പോസ്റ്ററുകൾ നേരത്തെ തന്നെ എത്തിയിരുന്നു.അനന്തനായി അർജുൻ സാർജയും ചന്ദ്രോത്ത് പണിക്കരായി സുനിൽ ഷെട്ടിയും പ്രഭു തങ്കുടു എന്ന കഥാപാത്രമായും എത്തുന്നു. സുബൈദയായി ആണ് മഞ്ജു വാര്യർ എത്തുന്നത്.
Read More:തരംഗമായി ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ ക്യാരക്ടർ പോസ്റ്ററുകൾ; ഖദീജുമ്മയായി സുഹാസിനി
ചരിത്രവും ഫിക്ഷനും ചേർത്ത് തയാറാക്കുന്ന ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിൽ കുഞ്ഞാലി നാലാമന്റെ കഥയാണ് പറയുന്നത്. ചിത്രത്തിൽ കുഞ്ഞാലി നാലാമനായാണ് മോഹൻലാൽ എത്തുന്നത്. മാർച്ച് 21 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.