ആ കൈകഴുകല്‍ വീഡിയോ അങ്ങ് അന്താരാഷ്ട്ര തലത്തില്‍ വരെ ഹിറ്റ്: കേരളാ പൊലീസിന് അഭിനന്ദനപ്രവാഹം

March 20, 2020

കൊവിഡ് 19 രോഗ വ്യാപനം തടയാന്‍ ജാഗ്രത തുടരുകയാണ് കേരളം. ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നിരവധി ബോധവല്‍കരണപ്രവര്‍ത്തനങ്ങളും ക്യാംപെയിനുകളും നടത്തപ്പെടുന്നുണ്ട്. കൊവിഡ് 19 വ്യാപനം തടയാന്‍ തുടക്കമിട്ട ബ്രേക്ക് ദ് ചെയിന്‍ പ്രചാരണത്തില്‍ പങ്കാളികളായ കേരളാ പൊലീസിന്റെ വീഡിയോ അന്താരാഷ്ടരതലത്തില്‍ ശ്രദ്ധ നേടിയിരിക്കുന്നു.

തികച്ചും വ്യത്യസ്തമായ രീതിയിലാണ് കേരളാ പൊലീസ് പ്രചരണത്തിന്റെ ഭാഗമായത്. കൈകള്‍ വൃത്തിയായി കഴുകേണ്ടത് എങ്ങനെയെന്ന് വ്യക്തമാക്കുകയാണ് ഒരു ഗ്രൂപ്പ് ഡാന്‍സിലൂടെ ഇവര്‍. അന്താരാഷ്ട്ര മാധ്യമങ്ങളായ ബിബിസി, ഫോക്‌സ് ന്യൂസ് 5, സൗത്ത് ചൈനാ മോണിങ് പോസ്റ്റ്, സ്‌കൈ ന്യൂസ് തുടങ്ങിയവ കേരളാ പൊലീസിന്റെ ബ്രേക്ക് ദ് ചെയിന്‍ വീഡിയോ വാര്‍ത്തയാക്കി. ബ്രേക്ക് ദ് ചെയിന്‍ പ്രചരണത്തെയും രാജ്യാന്തര മാധ്യമങ്ങള്‍ അഭിനന്ദിച്ചു.

Read more: നിനക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവന്‍; കൈയടി നേടി കമ്മലും കൊലുസുമിട്ട കുട്ടി ആടുതോമ: വീഡിയോ

അതേസമയം കേരളാ പൊലീസിന്റെ ഡാന്‍സിന്റെ ഓരോ സ്റ്റെപ്പും കൈകള്‍ കഴുകുന്നതുമായി ബന്ധപ്പെട്ടുള്ളതാണ്. പൃഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ നഞ്ചമ്മ പാടി ഹിറ്റാക്കിയ ഗനത്തിന്റെ അകമ്പടിയോടെയാണ് കേരളാ പൊലീസിന്റെ പ്രചരണം. എന്തായാലും പൊലീസുകാരുടെ പ്രചരണം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നമുക്കും ഭാഗമാകാം ബ്രേക്ക് ദ് ചെയിന്‍ പ്രചരണത്തില്‍…