ശമ്പളം വേണ്ട, ജോലി ചെയ്യാൻ തയ്യാർ; ആരോഗ്യമന്ത്രിയുടെ പോസ്റ്റിന് താഴെ സുമനസ്സുകളുടെ വാക്കുകൾ..

March 13, 2020

കൊവിഡ്-19 ഭീതിയിലാണ് ലോകം. കേരളത്തിൽ പ്രതിരോധ മാർഗങ്ങൾ ശക്തമാണെങ്കിലും കൊവിഡ്-19 വ്യാപിക്കുന്ന ഒരു സാഹചര്യമാണ് നിലവിൽ. കൂടുതൽ ഐസൊലേഷൻ വാർഡുകൾ എല്ലായിടത്തും തുടങ്ങണം എന്നാണ് ആരോഗ്യമന്ത്രി അറിയിച്ചിരിക്കുന്നത്.

ഇതിനു താഴെ എത്തിയ കമന്റുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സജീവം. കൊറോണ വാർഡിൽ പ്രവർത്തിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ഒട്ടേറെ നഴ്‌സുമാരാണ് പോസ്റ്റിനു താഴെ കമന്റ്റ് ചെയ്തിരിക്കുന്നത്. ജോലി ചെയ്യുന്നവരും പഠനം കഴിഞ്ഞവരുമൊക്കെയാണ് ഇങ്ങനെയൊരു അവസരത്തിൽ കേരളത്തിനൊപ്പം നിൽക്കാൻ സന്നദ്ധത പ്രകടപ്പിക്കുന്നത്.

Read More: ഇന്ന് ലോക ഉറക്ക ദിനം; ചർച്ചയായി ഉറക്കമില്ലായ്മ..

അതിനൊപ്പം തന്നെ ആംബുലൻസോ മറ്റു വാഹനങ്ങളോ ഓടിക്കാൻ ആളുകളെ ആവശ്യമുണ്ടെങ്കിൽ വിളിക്കണം എന്നാവശ്യപ്പെട്ട് ഒട്ടേറേ ഡ്രൈവിങ് അറിയാവുന്ന സാധാരണക്കാരും കമന്റ്റ് ചെയ്യുന്നുണ്ട്. ഇവരൊക്കെ ശമ്പളം വേണ്ട എന്നും അറിയിച്ചിട്ടുണ്ട്. ധാരാളം ആളുകളാണ് നല്ല മനസോടെ കൊറോണ പ്രതിരോധത്തിനായി മുന്നിട്ടിറങ്ങുന്നത്.