എന്തൊരു മൊഞ്ചാണ് ഈ ചിരിക്ക്..മനസ് കവർന്ന് മാളവികയുടെ ചിരി ചിത്രങ്ങൾ..

March 17, 2020

മലയാള സിനിമയിൽ തുടക്കം കുറിച്ച് തെന്നിന്ത്യയിലെ ബോളിവുഡിലുമൊക്കെ ഒരുപോലെ തിളങ്ങിയ താര സുന്ദരിയാണ് മാളവിക മോഹനൻ. ബോൾഡ് ലുക്കിലാണ് മാളവിക കൂടുതലും ഫോട്ടോഷൂട്ടുകളിലും സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എന്നാൽ പൊതുവേദികളിൽ സാരിയിലും ധാവണിയിലും നാടൻ ചേലൊളിപ്പിച്ചാണ് നടി എത്താറുള്ളത്.

‘മാസ്റ്റർ’ എന്ന ചിത്രത്തിൽ വിജയ്‌ക്കൊപ്പം ഒരു നിർണായക വേഷത്തിൽ മാളവിക എത്തുന്നുണ്ട്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് പല കാരണങ്ങൾകൊണ്ടും ശ്രദ്ധേയമായിരുന്നു. വിജയുടെയും വിജയ് സേതുപതിയുടെയും വൈകാരിക പ്രസംഗങ്ങൾ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോൾ ‘മാസ്റ്റർ’ ഓഡിയോ ലോഞ്ചിൽ ചിരിയഴകോടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് നടി മാളവിക. ഡിസൈനർ ചുരിദാറിൽ അതിസുന്ദരിയാണ് മാളവിക. വേദിയിൽ നടക്കുന്ന കാര്യങ്ങൾ വീക്ഷിച്ച് സദസിലിരുന്നു പൊട്ടിച്ചിരിക്കുന്ന മാളവികയുടെ ചിത്രങ്ങൾ വളരെ വേഗത്തിലാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്.

View this post on Instagram

#Master 🔥

A post shared by Malavika Mohanan (@malavikamohanan_) on