അതിശയിപ്പിച്ച് അനുഷ്ക, ഒപ്പം മാധവനും; നിഗൂഢതയും പ്രണയവും നിറച്ച് പുതിയ ചിത്രത്തിന്‍റെ ട്രെയ്‌ലര്‍

March 6, 2020

അനുഷ്‌ക ഷെട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘നിശബ്ദം’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ആര്‍ മാധവനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് ഇത്.

ഹേമന്ദ് മധുകര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും പ്രേക്ഷകര്‍ക്കിടയില്‍ നിന്നും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ‘നിശബ്ദം’ എന്ന ചിത്രത്തില്‍ മൂകയായ ആര്‍ടിസ്റ്റ് ആയാണ് അനുഷ്‌ക എത്തുന്നത്. തെലുങ്കിന് പുറമെ, മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലും ‘നിശബ്ദം’ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

Read more: ഓട്ടോഡ്രൈവര്‍ ഹൃദയങ്ങള്‍ കീഴടക്കിയ നടനായപ്പോള്‍…; പ്രിയ ‘മണിനാദം’ നിലച്ചിട്ട് നാല് വര്‍ഷം

അഞ്ജലി, ശാലിനി പാണ്ഡെ, മൈക്കിള്‍ മാഡ്‌സെന്‍, സുബ്ബരാജു, ശ്രീനിവാസ് തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ‘നിശബ്ദം’ എന്ന ചിത്രത്തില്‍. ഷാനില്‍ ഡിയോ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കോന ഫിലിം കോര്‍പറേഷന്റെ ബാനറില്‍ പീപ്പിള്‍ മീഡിയ ഫാക്ടറിയാണ് ചിത്രത്തിന്റെ നിര്‍മാണം.