അനുഷ്ക ഷെട്ടിയുടെ ത്രില്ലർ ചിത്രം ‘നിശബ്ദം’ ഓടിടി റീലിസിന് ഒരുങ്ങുന്നു

September 16, 2020

അനുഷ്ക ഷെട്ടിയും ആർ മാധവനും ഒന്നിക്കുന്ന സസ്‌പെൻസ് ത്രില്ലറാണ് ‘നിശബ്ദം’. ചിത്രം ഒക്ടോബർ 2 ന് ഓടിടി പ്ലാറ്റ്ഫോമിലൂടെ നേരിട്ട് റിലീസിന് തയ്യാറെടുക്കുകയാണ്. ഔദ്യോഗിക അറിയിപ്പുകൾ എത്തിയിട്ടില്ലെങ്കിലും ഓൺലൈൻ റിലീസിനാണ് സാധ്യത എന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നാനിയും സുധീർ ബാബുവും ഒന്നിച്ച വി എന്ന ചിത്രത്തിന് ശേഷം ഓൺലൈൻ റിലീസിന് എത്തുന്ന ചിത്രമാകും നിശബ്ദം.

മുൻപ്, ഏപ്രിൽ 2 ന് ചിത്രം ഒന്നിലധികം ഭാഷകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ, കൊവിഡ് -19 ന്റെ പ്രതിസന്ധിയും തുടർന്നുള്ള തിയേറ്ററുകളുടെ അടച്ചുപൂട്ടലും റിലീസ് മാറ്റിവയ്ക്കാൻ അണിയറപ്രവർത്തകരെ നിർബന്ധിതരാക്കി. പക്ഷെ, തെലുങ്കാനയിൽ തിയേറ്ററുകൾ എപ്പോൾ പുനഃരാരംഭിക്കുമെന്നു വ്യക്തതയില്ലാത്തതിനാൽ നിർമ്മാതാക്കൾ ഡിജിറ്റൽ മാധ്യമം തിരഞ്ഞെടുക്കുകയായിരുന്നു.

Read More: ‘എനിക്കായി ജനിച്ചതിൽ നന്ദി’- നിക്ക് ജൊനാസിന് പ്രണയാർദ്രമായ പിറന്നാൾ ആശംസയുമായി പ്രിയങ്ക ചോപ്ര

സസ്‌പെൻസ് ത്രില്ലറായി ചിത്രീകരിച്ച ‘നിശബ്ദ’ത്തിൽ അനുഷ്ക ഷെട്ടിക്കും മാധവനും പുറമെ മൈക്കിൾ മാഡ്‌സെൻ, അഞ്ജലി, ശാലിനി പാണ്ഡെ, സുബ്ബരാജു, ശ്രീനിവാസ അവസരാല എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു കൊലപാതക രഹസ്യത്തെയും പ്രേതഭവനത്തെയും ചുറ്റിപ്പറ്റിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സാക്ഷി എന്ന ഓഡിറ്ററി ചലഞ്ച് ആർട്ടിസ്റ്റിന്റെ വേഷത്തിലാണ് അനുഷ്ക എത്തുന്നത്. സംഗീതജ്ഞൻ ആന്റണിയായി മാധവനും എത്തുന്നു.

Story highlights- ‘Anushka Shetty’s Nishabdham to hit OTT on October 2