‘പേര് പൂർണിമ, ക്ലാസ് പത്ത് സി’ – ഓർമ്മ ചിത്രവും രസകരമായ കുറിപ്പുമായി പൂർണിമ ഇന്ദ്രജിത്ത്

March 13, 2020

മലയാളികളുടെ പ്രിയ നടിയാണ് പൂർണിമ ഇന്ദ്രജിത്ത്. അധികം സിനിമകളുടെ ഭാഗമൊന്നുമായില്ലെങ്കിലും ശ്രദ്ധേയമായ വേഷങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ പൂർണിമയ്ക്ക് സാധിച്ചിരുന്നു. വിവാഹ ശേഷം ബിസിനസ്സ് രംഗത്തേക്ക് തിരിഞ്ഞ പൂർണിമ വീണ്ടും മലയാള സിനിമയിൽ സജീവമാകുകയാണ്. ‘വൈറസ്’ എന്ന ചിത്രത്തിൽ വേഷമിട്ട് തിരിച്ചു വരവ് അറിയിച്ച പൂർണിമ ഇപ്പോൾ ‘തുറമുഖ’ത്തിലും അഭിനയിച്ചു കഴിഞ്ഞു. മികച്ച സംരംഭകയ്ക്കുള്ള കേരളം സർക്കാർ പുരസ്കാരവും പൂർണിമ സ്വന്തമാക്കി.

സമൂഹ മാധ്യമങ്ങളിൽ സജീവമാണ് നടി. ഇപ്പോൾ തന്റെ ചെറുപ്പകാലത്തെ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് പൂർണിമ. പേര് പൂർണിമ മോഹൻ, ക്ലാസ്സ് പത്ത് സി എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ചെറുപ്പം മുതൽ തന്നെ നല്ല ഫാഷൻ സെൻസുള്ള ആളാണ് താനെന്നു ചിത്രത്തിലൂടെ വീണ്ടും തെളിയിച്ചിരിക്കുകയാണ് പൂർണിമ ഇന്ദ്രജിത്ത്.

മലയാള സിനിമ ലോകത്തെ മികച്ച താര ദമ്പതികളാണ് ഇന്ദ്രജിത്തും പൂർണിമയും. പ്രണയിച്ച് വിവാഹിതരായ ഇവർ വിവാഹ വാർഷികം ആഘോഷിച്ചതും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.

Read More:കൺഫ്യൂഷൻ ആയല്ലോ; പിടിതരാതെ അവിയൽ ടീസർ

രണ്ടു മക്കളാണ് പൂർണിമ- ഇന്ദ്രജിത്ത് ദമ്പതികൾക്ക്. പ്രാർത്ഥനയും നക്ഷത്രയും ഒരാൾ ഗാന രംഗത്തും ഒരാൾ അഭിനയ രംഗത്തും ശ്രദ്ധേയ സാന്നിധ്യമായി മാറുകയാണ്. പ്രാണ എന്ന ഡിസൈനർ സ്റ്റുഡിയോയിലൂടെ സ്ത്രീകളുടെയെല്ലാം ശ്രദ്ധ നേടിയ സംരംഭകയായി മാറുകയുമാണ് പൂർണിമ ഇപ്പോൾ.