സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് 13 രൂപ; കൂടുതൽ വില ഈടാക്കുന്നവർക്കെതിരെ കർശന നടപടി
സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വിലയിൽ നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. ഇനി മുതൽ കുപ്പിവെള്ളത്തിന് 13 രൂപയാണ്, ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങി. അതേസമയം 13 രൂപയിൽ കൂടുതൽ വില കുപ്പിവെള്ളത്തിന് ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അവശ്യസാധന വിലനിയന്ത്രണ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയാണ് പുതിയ നിയമം നിലവിൽ വരുന്നത്. അതേസമയം നിലവിൽ കടകളിൽ ലഭ്യമായിട്ടുള്ള വെള്ളത്തിന്റെ സ്റ്റോക്ക് എത്ര രൂപയ്ക്ക് വില്പന നടത്തണം എന്ന കാര്യത്തിൽ ഇതുവരെ നിർദ്ദേശം വന്നിട്ടില്ല.
വില വിവരം സംബന്ധിച്ച് വിജ്ഞാപനം പുറത്തുവന്നിട്ടില്ല. ഇതുകൂടി വന്നശേഷം മാത്രമേ ലീഗൽ മെട്രോളജി വകുപ്പ് കടകളിൽ പരിശോധന ശക്തമാക്കൂ. വെള്ളത്തിന്റെ ഗുണനിലവാരം, പിഴത്തുക എന്നിവ സംബന്ധിക്കുന്ന വിവരങ്ങളും പുറത്തുവന്നിട്ടില്ല. അച്ചടിച്ച വിലയേക്കാൾ കൂടുതൽ രൂപ ഈടാക്കുന്നവർക്കെതിരെ അയ്യായിരം രൂപയാണ് നിലവിലത്തെ പിഴ.