‘കൊവിഡ് 19’: കോഴിക്കോട്- സൗദി കണക്ടിങ് സര്‍വീസുകള്‍ റദ്ദാക്കി
ലോകത്തെ വിട്ടൊഴിയാതെ കൊറോണ ഭീതി. കൊവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും യുഎഇ വഴി സൗദിയിലേക്കുള്ള എല്ലാ കണക്ടിങ്ങ് സര്‍വീസുകളും റദ്ദാക്കി. അതേസമയം സൗദി അറേബ്യയില്‍ ഇന്ന് നാല് പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സൗദിയില്‍ നിന്നും പുറത്തേക്കുള്ള യാത്രാവിലക്കും കൂടുതല്‍ കര്‍ശനമാക്കി. വിമാനയാത്രയ്ക്ക് പുറമെ ജല ഗതാഗതത്തിനും സൗദിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Read more: ഭക്തിസാന്ദ്രമായി ആറ്റുകാല്‍ പൊങ്കാല; കൊവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയും
യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍, ലെബനന്‍, സിറിയ, ഈജിപ്ത്, ഇറാഖ്, ഇറ്റലി, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്കാണ് സൗദി അറേബ്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സൗദി പൗരന്മാര്‍ക്ക് പുറമെ വിദേശത്തുനിന്നും വന്ന് സൗദിയില്‍ താമസിക്കുന്നവര്‍ക്കും വിലക്ക് ബാധകമാണ്.