‘ഞങ്ങളുടെ ഏറ്റവും ഒടുവിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം, ഇതിന് പിന്നിലൊരു തമാശയുണ്ട്’- ചിത്രം പങ്കുവെച്ച് സിന്ധു കൃഷ്ണകുമാർ

March 31, 2020

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താര കുടുംബങ്ങളിൽ ഒന്നാണ് കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറിന്റെ പാത പിന്തുടർന്ന് മക്കളെല്ലാവരും സിനിമ ലോകത്തേക്കും മോഡലിംഗ് രംഗത്തേക്കും ചുവടുവെച്ചുകഴിഞ്ഞു. ഭാര്യ സിന്ധു കൃഷ്ണകുമാറും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഇപ്പോൾ കൃഷ്ണകുമാറിന് ഒപ്പമുള്ള പഴയൊരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കുവെച്ചിരിക്കുകയാണ് സിന്ധു.

പഴയൊരു ബാങ്ക് പാസ്സ്ബുക്കിൽ നിന്നും കിട്ടിയ ചിത്രമാണെന്ന് സിന്ധു പറയുന്നു. ‘വിവാഹം കഴിഞ്ഞ് ആദ്യമായി ജോയിന്റായി ആരംഭിച്ച അക്കൗണ്ട് ആയിരുന്നു. ചില സ്വർണമൊക്കെ ലോക്കറിൽ വയ്ക്കാനായി ആരംഭിച്ചതാണ്’. ഫോട്ടോയ്ക്ക് പിന്നിലൊരു തമാശയുണ്ടെന്നും സിന്ധു പങ്കുവയ്ക്കുന്നു. ‘ പൊക്കം തോന്നുവാനായി ഞാൻ ഇരിക്കുന്ന കസേരയിൽ കുറച്ച് കട്ടിയുള്ള പുസ്തകങ്ങൾ വെച്ചിരുന്നു. ഞങ്ങളുടെ അവസാന ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ’.

അഹാനയെ പോലെയാണ് സിന്ധുവിനെ അന്ന് കാണാൻ എന്ന് ചിലർ കുറിക്കുന്നു. എന്നാൽ ഇഷാനിയെ പോലെയാണെന്ന് മറ്റു ചിലർ പറയുന്നു. ലോക്ക് ഡൗൺ ആയതുകൊണ്ട് മക്കളെല്ലാവരും വീട്ടിലുള്ള സന്തോഷത്തിലാണ് കൃഷ്ണകുമാറും സിന്ധുവും. വീട്ടിലെ എല്ലാ വിശേഷങ്ങളും ഇവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.